ആദ്യമായി നോറയ്ക്ക് പോയിന്റ് ലഭിച്ചു; ജാസ്മിനും ജിന്റോയും വീണ്ടും പിന്നിലേക്ക് 

Follow Us :

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ടാസ്കുകൾ മാത്രമാണുള്ളത്. അതും ഏറെ നേരം നീണ്ടു നിൽക്കുന്ന ടാസ്കുകൾ. 81ആം ദിവസം രാവിലെ തന്നെ ടിക്കറ്റ് ടു ഫിനാലെയുടെ ഏഴാംമത്തെ ടാസ്ക് നടക്കുകയാണ്. ചവിട്ടു നാടകം. രണ്ടു പേർ വീതമായിരിക്കും ഓരോ റൗണ്ടിലും മത്സരിക്കുക. പടികളോടെയുള്ള രണ്ട് സ്റ്റാന്റുകളും രണ്ട് പലകകളും ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. സ്റ്റാന്റില്‍ ഒരു കാലും മറുകാല്‍ പലകയിലും വയ്‍ക്കണം. പലകയുടെ മറുവശത്ത് ഒരു ഫ്ലവര്‍വെയ്‍സ് കൂടി വയ്ക്കും. ആ ഫ്ലവര്‍വെയ്‍സ് വീഴാതെ കൂടുതല്‍ നേരം നില്‍ക്കുന്നവരായിരിക്കും ടാസ്‍കിലെ വിജയി. ഇതായിരുന്നു ടാസ്ക്. ടാസ്കിൽ ഫ്‌ളവർവൈസ് താഴെ വീഴാതെ ബാലൻസ് ചെയ്ത് ഏറെ നേരം നിന്ന് വിജയിച്ചത് നോറ ആയിരുന്നു. നോറ രണ്ട് മണിക്കൂറിലധികം സമയമാണ് നിന്നത്. 1.59 മിനിട്ടു നിന്ന് ഋഷിയാണ് ടാസ്‍കില്‍ രണ്ടാമതായത്. അര്‍ജുൻ 1.56 മിനിട്ട് നിന്ന് ടാസ്‍കില്‍ മൂന്നാമതായി. മൂന്ന് മിനിറ്റ് മൂന്ന് സെക്കൻഡുമാണ് ടാസ്‍കില്‍ ജിന്റോ നിന്നത്. ടാസ്‍കില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജിന്റോ പിൻമാറുകയായിരുന്നു. പോയിന്റ് കിട്ടിയില്ലെങ്കിലും സായ് അതുപോലെ നന്ദന ഇവർ രണ്ടുപേരും നന്നായി ഗെയിം കളിച്ചിരുന്നു.

ടാസ്കിൽ മൊത്തത്തിൽ നോക്കുമ്പോൾ നോറ, ഋഷി, അർജുൻ, സായി,നന്ദന ഇവർ അഞ്ചു പേരുമാണ് നന്നായി ടാസ്ക്  കളിച്ചത്. മറ്റുള്ളവരൊന്നും അത്ര എഫൊർട് എടുത്തിരുന്നില്ല. ടാസ്കിൽ സ്കോർ ചെയ്തത് നോറ തന്നെയായിരുന്നു. ഇത്രയും ദിവസം ടിക്കറ്റ് റ്റു ഫിനാലെ തുടങ്ങി കഴിഞ്ഞ ദിവസം വരെയും നന്നായി ടാസ്ക് കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ടാസ്കിൽ ഗംഭീര പെർഫോമൻസായിരുന്നു നോറ കാഴ്ച വെച്ചത്. ഏതായാലും ഈ ടാസ്‌കോട്കൂടി നോറയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചിട്ടുണ്ട്.  എപ്പിസോഡിന്റെ മുക്കാൽ ഭാഗവും ഈ ടാസ്ക് തന്നെയായിരുന്നു. ഇനി  എട്ടാമത്തെ ടാസ്ക്ക് മുഖമുദ്ര. പേരുപോലെ തന്നെ മുദ്ര പതിപ്പിക്കുന്നതായിരുന്നു ടാസ്ക്. ഗാർഡൻ ഏരിയയിൽ പത്ത് മത്സരാര്ഥികള്ക്കും ഓരോ റൈറ്റിംഗ് ബോർഡ് കൊടുക്കും. ഈ ബോർഡിൽ സീൽ ചെയ്യാനായിട്ട് റിജക്റ്റഡ് എന്നെഴുതിയ ഒരു സീൽ സ്റ്റാമ്പും കൊടുക്കും. ബസറടിക്കുമ്പോൾ മത്സരാർത്ഥികൾ ആരെയാണോ ടാർഗറ്റ് ചെയ്യുന്നത് അവരുടെ ബോർഡിൽ സീൽ ചെയ്യണം. ഏറ്റവും കൂടുതൽ സീൽ പതിഞ്ഞ ബോർഡ് ആരുടെയാണോ അവർ ടാസ്കിൽ നിന്നും ഔട്ട് ആകുന്നതെയിരിക്കും. ഇങ്ങനെയായിരുന്നു ടാസ്ക് നടന്നത്.  ആദ്യ റൗണ്ടിൽ ഋഷി നോറ സിജോ  എന്നിവർ തമ്മിലായിരുന്നു പരസ്പ്പരം ടാർഗറ്റ് നടന്നത്.

ലാസ്റ്റ് ഔട്ട് ആയതു നോറ ആയിരുന്നു. സെക്കൻഡ് റൌണ്ട് വിചാരിച്ചതുപോലെ ആയിരുന്നില്ല വലിയ വഴക്കും ബഹളവുമാണ് നടന്നത്. ജാസ്മിൻ സിജോ ഋഷി തുടങ്ങിയവരായിരുന്നു പരസ്പ്പരം സീൽ പതിക്കാൻ വേണ്ടി പോയത്. അവസാനം സീൽ കൗണ്ട് ചെയ്യുന്നതിനിടയിലാണ് വാക്ക് തർക്കം നടന്നത്. സിജോയും ജാസ്മിനും തമ്മിലായിരുന്നു പൊരിഞ്ഞ പോര് നടന്നത്. ജാമിൻ പതിഞ്ഞ സീലിന്റെ മുദ്ര കാണുന്ന രീതിയിൽ  പതിഞ്ഞിട്ടില്ല എന്നത് പറഞ്ഞായിരുന്നു തർക്കം നടന്നത്. ഫൈനൽ ഡിസിഷൻ എടുക്കുന്നത് ക്യാപ്റ്റനായ ഞാനാണ് ജാസ്മിനല്ല ഞാൻ തീരുമാനിക്കും എന്നൊക്കെ സിജോ പറയുന്നുണ്ടായിരുന്നു. ടാസ്കിന്റെ  അഞ്ചാമത്തെ റൗണ്ടിൽ എത്തിയത് ജിന്റോ അഭിഷേക് എന്നിവരായിരുന്നു. ജിന്റോ ആണ് അഭിഷേകിന്റെ ബോർഡ് സീൽ ചെയ്യണ പോയത്. അഭിഷേക് ആണെങ്കിൽ മുഴുവൻ ശക്തി എടുത്ത് ജിന്റോയെ തള്ളിയിടുന്നുണ്ട്. ഗെയിമിനപ്പുറത്തേക്ക് ഒരു ഫിസിക്കൽ അറ്റാക്ക് പോലെയാണ് അവിടെ നടന്നത്. ഒരു കയ്യാങ്കളിയിലേക്ക് കാര്യം ഗദ്സന്നതോടെ രണ്ടുപേർക്കും ബിഗ്ബബോസ് വർണിങ്നൽകുന്നുണ്ട്.  ഫൈനൽ റൗണ്ടിൽ അർജുൻ സിജോ സായി എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാൽ മൂന്ന് പേരും പ്ലാൻ ചെയ്തു കളിച്ചതുകൊണ്ട് തന്നെ മൂന്ന് പേർക്കും പോയിന്റ് ലഭിച്ചു. അനഗ്നെ ടിക്കറ്റ് റ്റു ഫിനാലെയുടെ എട്ടാമത്തെ ടാസ്ക് കഴിയുമ്പോഴത്തേക്കും ലീഡ് ചെയ്തു നിൽക്കുന്നത് അഭിഷേക് തന്നെയാണ്. 13 പോയിന്റുകളാണ് അഭിഷേകിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത് എട്ട് പോയിന്റുകളുമായി അര്ജുനന് ഉള്ളത്. മൂന്നാം സത്സനാഥ് ഏഴ് പോയിന്റോടെ ഋഷി, നാലാം സ്ഥാനത് ആറ് പോയിന്റുകളാലുമായി സായി ജിന്റോ, അഞ്ചാം സ്ഥാനത് ശ്രീതു, ആറാം സ്ഥാനത്ത് നോറ, ഏഴ് ജാസ്മിൻ എട്ട് സിജോ എന്നിങ്ങനെയാണ് ടിക്കറ്റ് റ്റു ഫിനാലെയുടെ നിലവിലെ പോയിന്റ് നില. നന്ദനയ്ക്ക് മാത്രമാണ് നിലവിൽ പോയിന്റുകളൊന്നും ലഭിക്കാത്തത്. എന്നാൽ ഈ പോയിന്റ് നിലകളൊക്കെ മാറി മറിയാനുള്ള സാധ്യതകളുമുണ്ട്. കഴിഞ്ഞ ദിവസം വരെ ജിന്റോ ആയിരുന്നു രണ്ടാം സ്ഥാനത് ഉണ്ടായിരുന്നത് ഇന്നലത്തെ തസ്‌കോഡുകൂടി രണ്ടാം സ്ഥാനം അർജുൻ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഇനി വരുന്നത് വെയ്ക്കണ്ട എപ്പിസോഡാണ് രണ്ടു പേർ പുറത്തു പോകാനുള്ള സാധ്യതയാണുള്ളത്. ഇനി ടിക്കറ്റ് റ്റു ഫിനാലെയുടെ ബാക്ക് ടാസ്കുകളും പണപ്പെട്ടി ടാസ്‌കുമൊക്കെയാണ് നടക്കാറുള്ളത്. ഫൈനൽ ഫൈവ് മത്സരാര്ഥികൾ ആരൊക്കെയാകുമെന്ന് ഇനി ഒരാഴച്ചയൊക്കെ കഴിയുമ്പോഴേക്കും  തീരുമാനമാകും