ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച് ദിവസങ്ങള്‍കൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടുമോ എന്നൊന്നും അറിയില്ലയെന്നും അതുകൊണ്ട് തന്നെ ആദ്യ ആഴ്ച മുതല്‍ തന്നെ ഇപ്പോള്‍ പോകും എന്നനിലയിലായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നതെന്നുംപറയുന്നു. മൂന്നാല് ആഴ്ച താന്‍ കുറെ കരഞ്ഞ് കുത്തിരിക്കുകയായിരുന്നുവെന്നും  ആത്മവിശ്വാസക്കുറവായിരുന്നു അതിന്റെ പ്രധാന കാരണ൦ . എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ അതെല്ലാം മറന്നുകൊണ്ട് ഗെയിം കളിക്കാന്‍ തുടങ്ങി. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചപ്പോള്‍ തന്നെ താന്‍ കരഞ്ഞ് പോയിരുന്നുവെന്നും കരയുന്നത് ഒരു തെറ്റായിട്ട് അവര് കണ്ടില്ല

അല്ലാതെ 24 മണിക്കൂറും കരഞ്ഞുകൊണ്ടിരിക്കാന്‍ തന്റെ കണ്ണ് മുല്ലപ്പെരിയാർ ഡാമൊന്നും അല്ല, പിന്നെ അതില്‍ മാത്രം മറ്റുള്ളവർ ഫോക്കസ് ചെയ്യുന്നതില്‍ തനിക്ക് ഒന്നും പറയാനില്ല, കരച്ചിലും കരയുന്നവരും മോശക്കാരല്ലയെന്നും  ജാസ്മിന്റെ കരച്ചിലിനെ എവിടേയും താന്‍ മോശമായി പറഞ്ഞിട്ടില്ലയെന്നും ഒരു ഘട്ടത്തില്‍ അവിടെ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് എനിക്ക് ക്ലാരിറ്റിയില്ലായിരുന്നു. ഇതുവരെ അത് പുറത്ത് വന്നിട്ടില്ല. അതിന്റെ ഒരു സംശയം എന്നല്ലാതെ ജാസ്മിന്‍ കരഞ്ഞതിനെ താന്‍ ചോദ്യം ചെയ്തിട്ടില്ലയെന്നും നോറ പറയുന്നു.

ആ വീട്ടില്‍ ആരൊക്കെ കരഞ്ഞിട്ടുണ്ടോ ആ സമയത്തൊക്കെ താന്‍ കൂടെ ഉണ്ടായിട്ടുണ്ട്. അത് ജാസ്മിനാണെങ്കിലും. അത് മുഴുവന്‍ എപ്പിസോഡ് എടുത്ത് നോക്കിയാല്‍ മനസ്സിലാകു൦.   ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് പലരും പലതും പറഞ്ഞതെന്ന് ഓർത്ത് സങ്കടപ്പെട്ട ഒരു സമയം തനിക്കുണ്ടായിരുന്നു എന്നാല്‍ പിന്നീട് അവരുടെ നിലനില്‍പ്പിന് വേണ്ടിയല്ലേ, അവർ പറയട്ടെ എന്ന ചിന്തയിലേക്ക് മാറിയിരുന്നു . ബിഗ് ബോസില്‍ ആർക്ക് കപ്പ് കിട്ടായാലും അവർ അർഹിക്കുന്ന കാര്യമാണ് . തന്റെ കാഴ്ചപ്പാടില്‍ നോക്കിയിട്ട് ഞാന്‍ മറ്റ് പലരുടേയും പേര് പറഞ്ഞിട്ടുണ്ട്. എന്നുവെച്ച് മറ്റുള്ളവർ അതിന് അർഹർ അല്ലെന്ന് ഒരിക്കിലും പറഞ്ഞിട്ടില്ല. ഞാന്‍ അല്ലെങ്കില്‍ ആർക്ക് കിട്ടിയാലും ഒരു പോലെയാണ്,