വെറുതെ ചൊറിയുന്ന സ്വഭാവമാണ് ജാസ്മിന്റേത്; തന്നെ നാശം തിരിച്ച് വന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്; നോറ 

Follow Us :

ബിഗ്ഗ്‌ബോസ് വീട്ടിലെ തന്റെ എൺപത്തിയൊമ്പത് ദിവസത്തെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നോറ.  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  സഹമത്സരാർത്ഥികളുടെ പ്രകടനത്തെ കുറിച്ച് അടക്കം നോറ സംസാരിച്ചത്. ജിന്റോയ്ക്കും ജാസ്മിനും നല്ല രീതിയിൽ പിആർ ഉള്ളതായി തോന്നിയെന്നും നോറ അഭിമുഖത്തിൽ പറയുകയാണ്. അർജുൻ ജയിക്കുമെന്നാണ് ഓഡിയൻസ് എന്ന രീതിയിൽ നോക്കുമ്പോൾ തോന്നുന്നത് എന്നും ജിന്റോ ചേട്ടന് പിആർ ഉണ്ടെന്നത് വ്യക്തമാണ് എന്നും പുറത്ത് വന്ന് നോക്കുമ്പോൾ തന്നെ അത് മനസിലാകുമെന്നും നോറ പറയുന്നുണ്ട്.  ജിന്റോ ചേട്ടൻ ആദ്യം അറ്റൻഷൻ സീക്കിങും പുറത്ത് മാസായി പോകാനുള്ള  കാര്യങ്ങളുമാണ് ചെയ്തത്. പുള്ളി പറയുന്നത് പലതും ഉണ്ടാക്കിയ കഥകളാണ്. ജിന്റോ ചേട്ടൻ കപ്പ് അടിക്കാൻ സാധ്യതയില്ല എന്നും അതിൽ  ആര് കപ്പ് അടിച്ചാലും ഞാൻ അക്സപ്റ്റ് ചെയ്യുമെന്നും നോറ പറയുന്നുണ്ട്. താൻ ഇതുവരെയും ഫാമിലിക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയ മറ്റ് മത്സരാർത്ഥികളെ കാണാൻ സാധിച്ചിട്ടില്ല എന്നും നോറ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ നോമിനേഷനിൽ വന്നിട്ടുള്ളയാളാണ് താൻ. ഹൗസ്മേറ്റ്സിനെല്ലാം ഞാൻ പുറത്ത് പോകണമെന്നായിരുന്നു. അതുകൊണ്ടാണ് എവിക്ടായപ്പോൾ ഷേക്ക് ഹാന്റ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി വന്നതെന്നും ജാസ്മിൻ ഹ​ഗ് ചെയ്യാൻ വന്നതുകൊണ്ടാണ് താൻ അതിന് തയ്യാറായത് എന്നും ഹൗസ്മേറ്റ്സിനോട് അറ്റാച്ച്മെന്റ് ഇല്ലായിരുന്നുവെങ്കിൽ താൻ എങ്ങനെ ​ഗ്രൂപ്പ് ടാസ്ക്കുകളിൽ വിജയിക്കുമെന്നും നോറ ചോദിക്കുന്നുണ്ട്. ജാസ്മിനെക്കുറിച്ചും നോറ സംസാരിക്കുന്നുണ്ട്.

ജാസ്മിനോട് ആദ്യം സംസാരിച്ചപ്പോൾ തന്നെ വളരെ സ്ട്രെയ്ഞ്ചായി തോന്നിയെന്നും ജാസ്മിന്റെ നമ്പർ തന്റെ കയ്യിലുണ്ടെന്നും പക്ഷെ ജാസ്മിൻ തന്റെ സുഹൃത്തല്ലയെന്നും നോറ പറയുന്നുണ്ട്. വെറുതെ ചൊറിയുന്ന സ്വഭാവമാണ് ജാസ്മിന്റേത്. താൻ എവിക്ഷനുശേഷം ആ​ദ്യം തിരിച്ച് വന്നപ്പോൾ നാശം തിരിച്ച് വന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്. തുടക്കത്തിൽ ​ഗബ്രി  ബ്രദറാണെന്നാണ് ജാസ്മിൻ പറഞ്ഞത്. പിന്നെ അത് ബെസ്റ്റ്ഫ്രണ്ടായി. ശേഷം സോൾമേറ്റായി. പിന്നെ ഒരു ദിവസം പറഞ്ഞു പുറത്ത് സോൾമേറ്റുണ്ടെന്ന്. അതുകൊണ്ട് തന്നെ ജബ്രി കോമ്പോയിൽ താൻ കൺഫ്യൂസ്ഡാണ് എന്നും നോറ പറയുന്നുണ്ട്. പിആർ ഉള്ളതുകൊണ്ടാണ്  ജാസ്മിൻ നിൽക്കുന്നത് എന്നും വൈൽഡ് കാർഡ് വരുന്നതിന് മുമ്പ് വരെ ഫേവറേറ്റിസം കിട്ടിയിട്ടുള്ള വ്യക്തിയാണ് ജാസ്മിൻ എന്നും പുറത്ത് വിവാഹം ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അകത്ത് ജാസ്മിൻ ചെയ്തതെല്ലാം തെറ്റാണ് എന്നും ​ഗബ്രിയും ജാസ്മിനും ഒരുമിക്കുന്നതും ഒരുമിക്കാത്തതും അവരുടെ പേഴ്സണൽ കാര്യങ്ങളാണ് എന്നും നോറ വ്യക്തമാക്കി. മാത്രമല്ല ആലിയ ഭട്ടിനെ പോലെയാണ് തന്നെ കാണാനെന്നും ബിഗ്ബോസിലെ ​ഗം​ഗുഭായിയാണ് എന്നൊക്കെ പലരും കമന്റ് ചെയ്ത് കണ്ടിരുന്നുവെന്നുമൊക്കെയാണ് നോറ തന്റെ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.

അതേസമയം ആദ്യ അഞ്ച് സീസണുകളേക്കാൾ കൂടുതൽ ബിഗ് ബോസ് സംബന്ധിച്ച കാര്യങ്ങൾ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ചർച്ച ചെയ്ത സീസണാണ് ഇത്. നിരവധി അൺഫെയർ എവിക്ഷനുകൾ ഈ സീസണിൽ നടന്നുവെന്ന് പ്രേക്ഷകർ നിരന്തരം പറയാറുണ്ട്. അതിൽ ഒന്നാണ് ഹൗസിലെ ഒറ്റയാൾ പോരാളിയെന്ന് പ്രേക്ഷകർ വിലയിരുത്തിയ നോറ മുസ്കാന്റെ എവിക്ഷൻ. ഫിനാലെ വീക്കിന് തൊട്ടുമുമ്പാണ് ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞ് നോറ പോയത്. ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഫൈനല്‍ ഫൈവിലേക്ക് നോറയ്ക്ക് ഇടം ലഭിക്കാഞ്ഞത് താരത്തിന്റെ ആരാ​ധകരെയും നിരാശപ്പെടുത്തിയിരുന്നു. ഹൗസിൽ ഒറ്റയ്ക്ക് നിന്ന് ​ഗെയിം കളിച്ച വളരെ ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളാണ് നോറ. അതേസമയം ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് മത്സരാർത്ഥികളുടെ റീഎൻട്രികൾ നടന്നുകൊണ്ടിരിക്കുകയാണ്. നോറ, സിജോ നന്ദന സൈകൃഷ്ണ തുടങ്ങിയവരാണ് ഇനി ഹൗസിലേക്ക് കയറാനായി ഉള്ളത്.  ശ്രീതു പോയതോടെ ഫൈനൽ ഫൈവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ആരായിരിക്കും വിജയി എന്നറിയാനുള്ള  ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍.