സര്‍പ്രൈസായി പ്രിയപ്പെട്ടവന്റെ സമ്മാനങ്ങളെത്തി!!എനിക്ക് ഭയങ്കര ഇഷ്ടമാണ്…ജെയ്‌ക്കൊപ്പം പുതിയ ലൈഫ് തുടങ്ങണം, ഒടുവില്‍ പ്രണയം വെളിപ്പെടുത്തി നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ശക്തരായ മത്സരാര്‍ഥികളുമായി എട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഏറെ ആരാധകരുള്ള ജനപ്രിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇതുവരെയുള്ള സീസണുകളില്‍ നിന്നും വ്യത്യസ്തരാണ് ഇത്തവണത്തെ മത്സരാര്‍ഥികള്‍. വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്‍ഥികളില്‍ സോഷ്യല്‍മീഡിയാ താരങ്ങളാണ് അധികവും. അതില്‍ ഏറെ ആരാധകരുള്ള യൂട്യൂബറാണ് നോറ.

അമ്പതാം എപ്പിസോഡില്‍ ഷോയില്‍ ഏറെ സസ്‌പെന്‍സുകളുമുണ്ടായിരുന്നു. മത്സരാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടവര്‍ സമ്മാനങ്ങള്‍ അയച്ചിരുന്നു. ഇപ്പോഴിതാ നോറയ്ക്ക് കിട്ടിയ ആ സ്‌പെഷ്യല്‍ സമ്മാനമാണ് ശ്രദ്ധേയമാകുന്നത്. കോഴിക്കോട് സ്വദേശിനിയാണ് നോറ. ഷൈബല്‍ സാദത്ത് എന്നാണ് നോറയുടെ യഥാര്‍ത്ഥ പേര്. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ വിവാഹിതയായ നോറ അധികം വൈകാതെ ഡിവോഴ്‌സുമായി. തന്റെ ജീവിത കഥയെല്ലാം താരം ഷോയില്‍ പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് നോറ. പ്രിയപ്പെട്ടവന്‍ അയച്ച സമ്മാനങ്ങള്‍ ചേര്‍ത്ത് പിടിച്ചാണ് താരം പ്രണയം വെളിപ്പെടുത്തിയത്. കാമുകനൊപ്പമുള്ള ഫോട്ടോയും അദ്ദേഹത്തിന്റെ ഒരു ഹുഡ്ഡിയുമാണ് നോറയെ തേടിയെത്തിയ ആ സ്‌പെഷ്യല്‍ സമ്മാനം.

സമ്മാനങ്ങള്‍ സഹമത്സരാര്‍ത്ഥികളെ കാണിച്ചാണ് താരം താന്‍ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഫാമിലി പോലും ഒപ്പം നില്‍ക്കാതിരുന്നപ്പോള്‍ തന്റെ കൂടെ നിന്നയാളാണ് കാമുകന്‍ എന്ന് നോറ പറയുന്ന. ജെ എന്നാണ് നോറ കാമുകനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തോടൊപ്പം പുതിയൊരു ലൈഫ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതുവരെയും തങ്ങള്‍ ഒഫീഷ്യലായി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നും നോറ പറഞ്ഞു.

‘ഒരു പോയിന്റില്‍ എന്റെ ലൈഫ് സ്റ്റോപ്പായി പോയിരുന്നു. എന്റെ സ്റ്റഡീസും കരിയറുമെല്ലാം നിന്ന് പോയിരുന്നു. ആ സമയത്ത് ഫാമിലി പോലും കൂടെയില്ലായിരുന്നു. ജെ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ഒരു റൂമില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ ഒന്നര വര്‍ഷത്തോളം ഇരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നതെന്ന് ആലോചിച്ച്. അന്ന് എനിക്ക് 22 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. കുറേ സൈബര്‍ അറ്റാക്ക് വന്നിരുന്നു. ഞാന്‍ ചെയ്ത തെറ്റ് കൊണ്ടായിരുന്നില്ല ഞാന്‍ സഫര്‍ ചെയ്തത്. ഞാന്‍ ഹൗസ്‌മേറ്റ്‌സിനോട് പറഞ്ഞിട്ടുണ്ട് ഞങ്ങള്‍ ഒഫീഷ്യലി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്ന്. ഞാന്‍ വെയിറ്റ് ചെയ്യുവാണ്. എനിക്ക് അങ്ങോട്ട് ഭയങ്കര ഇഷ്ടമാണ്’ എന്ന് നോറ പറയുന്നു.

താന്‍ തകര്‍ന്നിരുന്ന സമയത്ത് തന്നെ ടേക്ക് കെയര്‍ ചെയ്തത് ആള്‍ ആണ്. ഇന്ന് ഞാന്‍ ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ വീട്ടുകാര്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും ക്രെഡിറ്റ് ആള്‍ക്കാണ്. എന്റെ ബ്ലെഡ് റിലേഷന്‍ ഒന്നും അല്ലാതിരുന്നിട്ടും സപ്പോര്‍ട്ടാണ്. പുതിയൊരു ലൈഫ് ആള്‍ക്കൊപ്പം തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് നോറ പറയുന്നു.

കല്യാണം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇനി ഒന്നിച്ചുള്ള ജീവിതം ശരിയാവില്ലെന്ന്. അവള്‍ എന്റെയും വീട്ടുകാരുടെയും പേരില്‍ ഭര്‍ത്തൃപീഡനം, ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം എന്നൊക്കെ കാണിച്ച് കേസ് കൊടുത്തു. തന്റെ ഉമ്മയേയും ഉപ്പയേയും അവള്‍ കേസില്‍പ്പെടുത്തിയിരുന്നു. അവള്‍ വലിയൊരു എമൗണ്ട് കോംപന്‍സേഷനും ആവശ്യപ്പെട്ടു. അത് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം ഞാന്‍ അവളെ ഒന്നും ചെയ്തിട്ടില്ല. കല്യാണം കഴിച്ച് പെണ്ണിനെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നയാളല്ല ഞാന്‍, എന്ന് നോറയുടെ ആരോപണങ്ങള്‍ തള്ളി മുന്‍ ഭര്‍ത്താവും സോഷ്യലിടത്ത് എത്തിയിരുന്നു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago