അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയിൽ താമസിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയിൽ താമസിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായ പൂർത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് എവിടെ വേണമെങ്കിലും കഴിയാം, അത് നിയമം ആണ്, അതിനാൽ ഹോട്ടൽ മുറിയിൽ റൂം എടുത്ത് താമസിക്കുന്ന അവിവാഹിതരായ സ്ത്രീക്കും പുരുഷനും എതിരെ ക്രിമിനൽ കേസ് എടുക്കരുത് എന്നും അത് നിയമത്തിനു എതിരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പോലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് പറഞ്ഞു. കോയമ്ബത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പോലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ യുവതിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

മുറിയില്‍ നിന്ന് മദ്യം പിടിച്ചെടുത്ത പോലീസ് നടപടിയെയും കോടതി വിമര്‍ശിച്ചു. നിയമപരമായി മദ്യം വില്‍ക്കുന്നതിനോ വിളമ്ബുന്നതിനോ അനുവാദമുണ്ടെങ്കില്‍ റൂമിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും ജഡ്ജ് പറഞ്ഞു. ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് കോയമ്ബത്തൂരില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്ബത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച്‌ തഹസില്‍ദാര്‍ ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജൂണ്‍ 25 ന് ഇവിടെ പൊലീസ് പരിശോധന നടത്തുമ്ബോള്‍,

അവിവാഹിതരായ ഒരാണും പെണ്ണും ഇവിടെ ഒരുമിച്ച്‌ കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ അപാര്‍ട്‌മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു.ഹോട്ടല്‍ റൂം ബുക്കിംഗ് ആപ്ലിക്കേഷനാണ് അവിവാഹിതരായ പുരുഷനും സ്ത്രീക്കും മുറി നല്‍കുമെന്ന് പരസ്യം നല്‍കിയത്. തുടര്‍ന്ന് വിവധ സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റ് ചെയ്ത് ഹോട്ടല്‍ പൂട്ടുകയും ചെയ്തിരുന്നു.

ഇത് ചോദ്യം ചെയ്ത് ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍. വ്യത്യസ്ത ലിംഗങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച്‌ കഴിയുന്നത് കുറ്റമല്ലെന്നും. ഒരു ഹോട്ടലില്‍ അവിവാഹിതര്‍ ഒരുമിച്ച്‌ കഴിയുന്നുവെന്നത് നിയമനടപടി എടുക്കേണ്ട കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. അത് തടയുകയോ അതിന്റെ പേരില്‍ ഒരു അപാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടു കയോ ചെയ്യുന്നതാണ്‌ നിയമവിരുദ്ധമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Krithika Kannan