ഭാവന- ഷറഫുദ്ദീന്‍ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒടിടിയിലെത്തുന്നു

ഒരിടവേളയക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ദീന്‍ നായക വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 14 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിങ് തുടങ്ങും.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭാവന എന്നിവര്‍ക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാല്യകാലത്ത് പ്രണയിച്ചവര്‍ പിന്നീട് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ലണ്ടന്‍ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് നിര്‍മ്മിച്ചത്. റെനീഷ് അബ്ദുല്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൊടുങ്ങലൂരില്‍ വെച്ചാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. ഛായാഗ്രഹണം നിര്‍വഹിച്ചത് അരുണ്‍ റുഷ്ദിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിവേക് ഭരതനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവരാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ, ഡയലോഗ്‌സ് വിവേക് ഭരതന്‍, ശബരിദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, പാട്ടുകള്‍ നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സൌണ്ട് മിക്‌സിംഗ് അരവിന്ദ് മേനോന്‍, അവതരണം മാജിക് ഫ്രെയിംസ് റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്, നൃത്തസംവിധാനം അനഘ, റിഷിധന്‍, പ്രോജക്റ്റ് കോഡിനേറ്റര്‍ ഷമീം സയിദ്, ട്രെയ്‌ലര്‍ സംഗീത പ്രതാപ്, പബ്ലിസിറ്റി ഡിസൈന്‍സ് ആരോഷ് തേവടത്തില്‍, യെല്ലോടൂത്ത്‌സ്, ഡിഐ കളറിസ്റ്റ് ലിജു പ്രഭാകര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ഇംഗ്ലീഷ് സബ്‌ടൈറ്റില്‍സ് രാജീവ് രാമചന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് മാഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം, വരികള്‍ വിനായക് ശശികുമാര്‍, ശരത്ത് കൃഷ്ണന്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago