ഷറഫുദ്ദീനെ നോക്കി ചിരിച്ച് ഭാവന..! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. ഏറ്റവും പുതിയ പോസ്റ്റര്‍ നടി ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു. ഭാവനയ്ക്കും ഈ സിനിമയ്ക്കും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും എത്തുകയാണ്.

ഭാവന ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന നായികയാവുന്ന മലയാള സിനിമയാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മ്മാണം. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ധീന്‍, അനാര്‍ക്കലി, നാസര്‍, അശോകന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാറാണ്. മലയാള സിനിമയിലേക്ക് ഭാവനയുടെ തിരിച്ച് വരവ് രേഖപ്പെടുത്തുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി

കാണുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ച് എത്തിയ നടിയ്ക്ക് സെറ്റില്‍ വലിയ സ്വീകരണം ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Sreekumar

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

4 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

16 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

31 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

39 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

42 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago