ഭാവനയുടെ തിരിച്ചുവരവ്! ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പൂജ കഴിഞ്ഞു!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയ നടി ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്ന താരം, പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലാണ് സജീവമാകാന്‍ തുടങ്ങിയത്. അപ്പോഴും എന്നാണ് പ്രിയ നടി മലയാളത്തിലേക്ക് എത്തുക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

അങ്ങനെ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം നായികയായി എത്തുന്ന ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ സിനിമയുടെ പൂജ നടന്ന വിവരമാണ് പുറത്ത് വരുന്നത്. ഭാവനയുടെ ഒരു രണ്ടാം വരവായി ആരാധകര്‍ കണക്കാക്കുന്ന സിനിമയുടെ പൂജ മാള, പൊയ്യയില്‍ വെച്ചാണ് നടന്നത്. ചിത്രത്തില്‍ ഷറഫൂദ്ദീനാണ് നടനായി എത്തുന്നത്.

അദ്ദേഹമടക്കം നിരവധിപ്പേരാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ക്കായി എത്തിച്ചേര്‍ന്നത്. ആദില്‍ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമ. ഈ സിനിമയിലൂടെ ഭാവന അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത്. മമ്മൂട്ടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി സിനിമാ പ്രേമികളെ അറിയിച്ചത്.

അന്ന് മുതല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുകയായിരുന്നു. അതേസമയം, തന്റെ തിരിച്ചു വരവില്‍ സന്തോഷിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഭാവനയും രംഗത്ത് വന്നിരുന്നു. പ്രഖ്യാപം കഴിഞ്ഞ സമയത്ത്, സിനിമയുടെ സെറ്റില്‍ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു സ്വീകരിച്ചത്.

കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നതിന് പുറമെ മറ്റ് സിനിമകളും ഇപ്പോള്‍ ഭാവന മലയാളത്തില്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago