ജൂനിയര്‍ എന്‍ടിആറിന്റെ വമ്പന്‍ പ്രൊജക്ട് വരുന്നു! മറ്റൊരു ഹിറ്റിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പ്!

‘ആര്‍ആര്‍ആര്‍’ തീര്‍ത്ത ഹിറ്റിന് പിന്നാലെ ജൂനിയര്‍ എന്‍ടിആര്‍ ന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നതാണ് ജൂനിയര്‍ എന്‍ടിആര്‍ ന്റെ വരാനിരിക്കുന്ന സിനിമ. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സിനിമയുടെ പ്രി പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങുമെന്ന വാര്‍ത്തയും ആരാധകര്‍ക്ക് ആവേശമായി മാറുകയാണ്. സാബു സിറിലാണ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. രത്‌നവേലുവാണ് ഛായാഗ്രാഹണം. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന് പിന്നാലെ മറ്റ് വമ്പന്‍ സിനിമാ പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഉണ്ട്.

തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ജൂനിയര്‍ എന്‍ടിആര്‍ ഒന്നിക്കുന്ന ചിത്രമാണ് അതില്‍ ഒന്ന്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എന്‍ടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക എന്നാണ് വിവരം. അതേസമയം, പ്രശാന്ത് നീലിനൊപ്പവും ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ വരുന്നുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago