ടില്ലു സ്ക്വയര്‍ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരൻ. എന്നാല്‍, സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ നടിക്ക് നേരെയുള്ള ജൂനിയർ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റമാണ് തെലുങ്ക് സിനിമ ലോകത്ത് പുതിയ വിവാദത്തിന് കാരണമായിട്ടുള്ളത്.
സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ ജൂനിയർ എൻടിആർ അതിഥിയായി പങ്കെടുത്തിരുന്നു. തുടര്‍ന്ന് അനുപമ സംസാരിക്കുന്നതിനായി വേദിയിലേക്ക് വരുമ്പോള്‍ ജൂനിയർ എൻടിആർ ആരാധകർ കൂവിവിളിക്കാൻ തുടങ്ങി. ‘ഞാൻ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോൾ ആരാധകർ വേണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. ജൂനിയര്‍ എൻടിആര്‍ സംസാരിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.
‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല. എൻടിആർ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാൽ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്’ – എന്ന് മാത്രം അനുപമ പറഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.
ഇതോടെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. സ്വന്തം സിനിമയുടെ വിജയാഘോഷത്തില്‍ താരത്തെ കൊണ്ട് സംസാരിപ്പിക്കാത്തത് വളരെ മോശമായെന്നാണ് പലരും പ്രതികരിക്കുന്നത്. വളരെ പക്വതയോടെ പെരുമാറിയ നടിയെ അഭിനന്ദിക്കുന്നുമുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…