സുരേഷ് ഗോപിയുടെ പാപ്പന് തിയറ്ററില്‍ തകര്‍ക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ജോഷി ചിത്രത്തിലൂടെ ശക്തമായ കഥാപാത്രവുമായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ്
ഗോപിയും നൈല ഉഷയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാന്‍സി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ റൊമാന്റിക് രംഗങ്ങളൊക്കെ സിനിമയില്‍ വരുന്നത്. പാപ്പനില്‍ നൈല ഉഷയാണ് സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് താരങ്ങള്‍ പറഞ്ഞതാണ് വൈറലായിരിക്കുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇരുവരും റൊമാന്റിക് രംഗങ്ങളെ കുറിച്ച് പറയുന്നത്.
കുറേ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയില്‍ റൊമാന്‍സ് ചെയ്യുന്നത്. തന്റെ റൊമാന്‍സ് എന്ന് പറഞ്ഞാല്‍ കെട്ടിപ്പിടിക്കലും എടുത്തുപൊക്കലുമൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നു. പാപ്പനിലെ റൊമാന്‍സിനെ കുറിച്ച് നൈല ഉഷയുടെ കമന്റിങ്ങനെ,
ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ റൊമാന്‍സ് ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും ഞാന്‍ അങ്ങനെ റൊമാന്റിക് ആയി അഭിനയിച്ചിട്ടില്ല.
ആദ്യത്തെ അനുഭവമാണ് ഇങ്ങനെ ഓണ്‍ സ്ക്രീനില്‍ റൊമാന്‍സ് ചെയ്യുന്നത്. സുരേഷേട്ടന് പടിയിറങ്ങി വന്ന് എന്നെ എടുത്ത് കൊണ്ടുപോകുന്ന രംഗമുണ്ട്. സുരേഷേട്ടന് വന്ന് അങ്ങ് എടുക്കുകയാണ്, ഞാന്‍ ഇങ്ങനെ പറന്നുപോയി. അപ്പോള്‍ എന്റെ മുഖത്ത് വന്ന ചിരി തന്നെയാണ് ശരിക്കും ആ ഷോട്ടില്‍ എടുത്തത് എന്നും നൈല പറയുന്നു.
ഷോട്ട് കഴിഞ്ഞ് ജോഷിയേട്ടന് കട്ട് പറഞ്ഞതും എന്റെ അടുത്ത് വന്ന് എന്റെ നടുവില്‍ കൈ വെച്ച് ആര് യു ഓക്കെ ആര് യൂ ഓക്കെ വിത്ത് യുവര്‍ ബാക്ക് എന്ന് നൈല ചോദിച്ചു. പോടി പുല്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും സുരേഷ് ഗോപിയും പറയുന്നു.
പാപ്പനായ സുരേഷേട്ടനെയാണ് എനിക്ക് ഇഷ്ടം. ഫൈറ്റ് ചെയ്യുമ്പോള്‍ വേറൊരു സുരേഷേട്ടനാണ്. പഴയ സിനിമകളിലെ സുരേഷേട്ടന്റെ റൊമാന്‍സൊക്കെ താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ശോഭന ചേച്ചിയുമായുള്ള റൊമാന്‍സൊക്കെ ഭയങ്കര ഇഷ്ടമാണെന്നും നൈല ഉഷ പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…