Categories: Film News

ഒടിയന്‍ സംവിധായകനുമായി മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്നു; ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം ഇങ്ങനെ

മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്.  ഇപ്പോഴും മോഹന്‍ലാലിന്‍റെ സമീപകാല ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ചിത്രമാണിത്. ഇതിനെ തുടർന്ന് സംവിധായകനെതിരേ കനത്ത വിമർശനമായിരുന്നു സമൂഹ മാധ്യമങ്ങളിലും മറ്റും അരങ്ങേറിയത്. ഒടിയന് വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷനും മറ്റും പിന്നീട് ട്രോളുകൾക്കും മറ്റും കാരണമായിരുന്നു. ഈ ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ മുഖം തന്നെ മാറി പോയിരുന്നു. ഇതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ തിരിഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വി എ ശ്രീകുമാർ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇത്തരത്തിൽ ചർച്ചകൾക്ക് ഇപ്പോൾ തുടക്കമിടാൻ കാരണമായത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒടിയൻ സിനിമയെ കുറിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇനിയും ഒടിയൻ പോലെ ഒരു സിനിമയോ? മോഹൻലാൽ വീണ്ടും? എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ ശ്രീകുമാർ തന്നെ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  സിനിമയിലല്ല, മറിച്ച് അതൊരു പരസ്യചിത്രം ആയിരിക്കും.താൻ സംവിധാനം ചെയ്യുന്ന പുതിയ പരസ്യത്തിലെ പ്രൊഡക്റ്റിന്റെ ബ്രാൻഡ് അംബാസഡർ ആണ് മോഹൻലാലെന്നും, ക്രേസ് ബിസ്ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരിയുമായി അദ്ദേഹം കരാറിൽ ഒപ്പുവെച്ചുവെന്നും വി എ ശ്രീകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.  ഒടിയന്‍റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്യമേഖലയില്‍ സജീവമാണ് വി എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്‍റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്. അതേസമയം എം ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം സിനിമ നേരത്തെ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

ഇതില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ പ്രോജക്റ്റ് നീണ്ടുപോയതിനെത്തുടര്‍ന്ന് എംടിയും ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കോടതി വരെ എത്തുകയും ചെയ്തിരുന്നു. നിലവില്‍ ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ടി ഡി രാമകൃഷ്ണന്‍റെ രചനയില്‍ മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രവും വി എ ശ്രീകുമാറിന്‍റേതായി വരാനുണ്ട്. ഇതിലും മോഹന്‍ലാല്‍ ആണ് നായകന്‍. മിഷന്‍ കൊങ്കണ്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റിലാവും ചിത്രം ഒരുങ്ങുക. ഈ പ്രോജക്ടുകളുടെ വിവരങ്ങൾ എല്ലാം പുറത്തു വരുമ്പോഴും വലിയ വിമർശനങ്ങളും ട്രോളുകളുമായാല് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കേരളീയം വേദിയിലിരിക്കുന്ന മോഹൻലാലിന്റെ ഒരു വീഡിയോ  പങ്കു വെച്ച് കൊണ്ട് കുറിചത് ആ ചിരി ആ കുസൃതി എന്നൊക്കെ ആയിരുന്നു. അതിന്റെ ഒപ്പം വൗ  ടാഗും പങ്കു വെച്ചിരുന്നു. ഈ പോസ്റ്റുകളുടെ ഒക്കെ കമന്റുകളായി വലിയ വിമർശനങ്ങൾ ആണ് ശ്രീകുമാറിന് നേരിടേണ്ടി വന്നത്. ഒടിയന്റെ ട്രാൻസ്ഫോർമേഷൻ കാരണം ഞങ്ങടെ മോഹൻലാലിനെ നഷ്ടമായി എന്നും  മോഹൻലാലിന്റെ ഭംഗിയുള്ള പല്ലുകൾ പോലും നഷ്ടമായി എന്ന് ചിലർ കുറിച്ചിട്ടുണ്ട്.

Sreekumar

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

31 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

42 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

49 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

54 mins ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago