സത്യങ്ങളുടെ ചുരുളഴിയ്ക്കാന്‍ ‘ഓഫ് റോഡ്’!! ഫസ്റ്റ്‌ലുക്ക് പുറത്ത്

യുവതാരങ്ങളായ അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം ‘ഓഫ് റോഡ്’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നവാഗതനായ ഷാജി സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഹരികൃഷ്ണന്‍, സഞ്ജു മധു, അരുണ്‍ പുനലൂര്‍, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്‌കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാല്‍ ജോസ്, അജിത് കോശി, നിയാസ് ബക്കര്‍, ഗണേഷ് രംഗന്‍,അല എസ് നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സുഹൃത്തുക്കളുടെ ജീവിതത്തെ തകര്‍ത്ത ഒരു അനിഷ്ട സംഭവം. അതിന്റെ പിറകിലെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്ന സുഹൃത്തുക്കള്‍. അവരിലൂടെ ചുരുളഴിയുന്ന സത്യങ്ങളാണ് ‘ഓഫ് റോഡ്’ പറയുന്നത്.

റീല്‍സ് ആന്‍ഡ് ഫ്രെയിംസിന് വേണ്ടി ബെന്‍സ് രാജ്, കരിമ്പുംകാലായില്‍ തോമസ്,സിജു പത്മനാഭന്‍, മായ എം ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി കാര്‍ത്തിക് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാജി സ്റ്റീഫന്‍, കരിമ്പുംകാലയില്‍ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജാണ് സംഗീതം ഒരുക്കിയത്. ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരന്‍ തുടങ്ങിയവരാണ്ഗാനം ആലപിച്ചിരിക്കുന്നത്.

എഡിറ്റിംഗ്, ജോണ്‍ കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സജയ് എടമറ്റം, ബെന്നി ജോസഫ് ഇടമന, ഡോക്ടര്‍ ഷിബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ടോം സ്‌കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം, കോസ്റ്റ്യൂസ്-രമേശ് കണ്ണൂര്‍, കോ ഡയറക്ടര്‍- ആസാദ് അലവില്‍, പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്, കളറിസ്റ്റ്-വിവേക് നായര്‍ ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോ- ചലച്ചിത്രം,ഗ്രാഫിക്‌സ് -ലൈവ് ആക്ഷന്‍, ലൊക്കേഷന്‍ മാനേജര്‍ – ജയന്‍ കോട്ടക്കല്‍. ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍-നൃത്തം-ജോബിന്‍ മാസ്റ്റര്‍,സ്റ്റില്‍സ്-വിഗ്‌നേഷ്,പോസ്റ്റര്‍ ഡിസൈന്‍- സനൂപ്, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago