Categories: Malayalam Article

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി.
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മലൈസാമി തന്റെ നിവേദനത്തില്‍ പറയുന്നു. വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും 74 കാരൻ നിവേദനത്തില്‍ പറയുന്നുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയിലാണ് സംഭവം.

കത്തു വായിച്ച കളക്ടര്‍ ഞെട്ടി. താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 ന് ജനിച്ചതായും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അയാള്‍ പറഞ്ഞു.

 

Devika Rahul