നിരവധി ആരാധകർ ഉള്ള താരമാണ് പ്രിയ വാര്യർ. ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ കൂടിയാണ് പ്രിയ അഭിനയത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ മാണിക്യ മലരായി എന്ന ഗാനത്തിൽ കൂടിയാണ് പ്രിയയുടെ ഭാഗ്യം തെളിഞ്ഞത് എന്ന് പറയാം. കാരണം ചിത്രത്തിലെ ഒരു കണ്ണിറുക്കൽ രംഗം ഏറെ വൈറൽ ആയിരുന്നു. ഗാനം ഇറങ്ങി ഒറ്റ ദിവസം കൊണ്ടാണ് താരത്തിന് ഫോളോവേഴ്സ് കൂടിയത്. വലിയ തരംഗം തന്നെയാണ് ഈ രംഗങ്ങൾ യുവാക്കളുടെ ഇടയിൽ ഉണ്ടാക്കിയത്. സംഭവം ഹിറ്റ് ആയതോടെ അത് ചെയ്ത പ്രിയയും ഹിറ്റ് ആയിരുന്നു.
ശേഷം മലയാളത്തിൽ അധികം തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും ബോളിവുഡിൽ അവസരങ്ങൾ താരത്തിനെ തേടി എത്തിയിരുന്നു.ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് പ്രിയ. എന്നാൽ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ ചിത്രത്തിലെ ആ വൈറൽ രംഗങ്ങൾ താൻ തന്നെ കയ്യിൽ നിന്ന് ഇട്ടതാണ് എന്നാണു പ്രിയ പറയുന്നത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു അഭിമുഖത്തിൽ ഒമറിക്ക പറഞ്ഞത് പോലെയാണ് താൻ ആ രംഗം ചെയ്തത് എന്ന് പ്രിയ പറഞ്ഞിരുന്നു. പ്രിയയുടെ ഈ പഴയ അഭിമുഖ വീഡിയോ പങ്കുവെച്ച് കൊണ്ട് കുട്ടിക്ക് ഓർമ്മ കുറവ് കാണുമെന്നനും വര്ഷം അഞ്ച് ആയില്ലേ, എന്നും വല്യചന്ദനാദി ഓർമ്മക്കുറവിന് നല്ലതാണ് എന്നുമാണ് ഒമർ തന്റെ പ്രതികരണംഅറിയിച്ചത് . എന്നാൽ ഇപ്പോൾ താൻ എന്തിനാണ് അങ്ങനെ ഒരു പ്രതികരണം നൽകിയ എന്ന് പറയുകയാണ് ഒമർ.
ഒരു അഭിമുഖത്തിൽ ആണ് ഒമർ ഈ കാര്യം പറയുന്നത്. പ്രിയ ആദ്യം സിനിമയിലേക്ക് വരുമ്പോൾ പറയുന്നത് തനിക് ഒരു ഡയലോഗ് തരാമോ എന്നാണ്. എന്നാൽ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു സിനിമ ഹിറ്റ് ആയാൽ അതിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാകുന്നത് അതിലെ അഭിനേതാക്കൾക്ക് ആണ്. പ്രത്യേകിച്ച് പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം ആണെങ്കിൽ പിന്നെ നിരവധി അവസരങ്ങൾ ആയിരിക്കും അവർക്ക് ലഭിക്കുന്നത്. പടം ഹിറ്റ് ആയാൽ പല വഴിയിൽ കൂടി അവർക്ക് പണം ലഭിക്കും. സംവിധായകർക്ക് ആകെകിട്ടുന്നത് ആ പടം ചെയ്ത ക്രെഡിറ്റ് ആണ്. അത് കൂടി തട്ടി എടുക്കാൻ നോക്കിയാൽ എന്താണ് ചെയ്യുക. അത് കൊണ്ടാണ് താൻ അങ്ങനെ പ്രതികരിച്ചത് എന്നാണ് ഒമർ ലുലു അഭിമുഖത്തിൽ പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…