തോക്ക് തരാം പക്ഷെ വെടിവെക്കരുത് എന്ന് പറയുന്നതുപോലെയല്ലേ ഇത് ‘ ; പ്രതികരിച്ച് ഒമർ ലുലു

ഹാപ്പി വെഡ്ഡിങ്, നല്ല സമയം തുടങ്ങി ഇതുവരെ അഞ്ച് സിനിമകളോളം സംവിധാനം ചെയ്‌ത്‌ ശ്രദ്ധേയനായ  സംവിധായകൻ ആണ് ഒമർ ലുലു. ചെയ്ത ചില സിനിമകൾ കാരണം വിവാ​ദങ്ങളിൽ‌ ചെന്ന് പെടുകയും ചെയ്തിട്ടുണ്ട്. നല്ല സമയമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഒമൽ ലുലു സിനിമ. എന്നാൽ സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് വൈകാതെ തന്നെ എംഡിഎംഎ ഉപയോ​ഗിക്കാൻ നല്ല സമയം സിനിമ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രശ്നങ്ങളും കേസു വരികയും സിനിമ തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ടതായും വന്നു. ശേഷം ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ വരെ ഒമർ മത്സരാർത്ഥിയായി പങ്കെടുത്തു. ഇപ്പോഴിതാ തന്റെ സിനിമയുടെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഒമർ ലുലു. ‘അംബാനി ബിഗ് ബഡ്ജറ്റ് ചിത്രമല്ല. എന്റെ ചിത്രങ്ങളിളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പ്രശ്നവും ഉണ്ടാകാതെയും സിനിമ ചെയ്യും.’ ‘അത്തരത്തിലും സിനിമ പിടിക്കാൻ എനിക്ക് അറിയാമെന്ന് തെളിയിക്കണ്ടേ. എംഡി എം എ പ്രചാരണത്തിന് വേണ്ടി ചെയ്ത സിനിമയല്ല നല്ല സമയം. തീയറ്ററിൽ റിലീസ് ചെയ്യണം എന്നു പോലും ചിന്തിച്ചിട്ടില്ല.

സിനിമകളിൽ സിഗററ്റ് വെയ്ക്കും കത്തിക്കാൻ പാടില്ലെന്ന് പറയും. എന്നാൽ പിന്നെ ഇവർക്ക് ഇത് വിൽക്കാതിരുന്നു കൂടെ. തോക്ക് തരാം പക്ഷേ വെടി വെയ്ക്കരുതെന്ന് പറയും പോലെയല്ലേ ഇത്.’ കൊടയ്‌ക്കനാലിൽ ചിലർ പോകും മഷ്‌റൂം കഴിക്കാൻ… ഈ അടുത്ത് ലെന പറഞ്ഞില്ലേ… ഞാൻ മനസിലാക്കിയിടത്തോളം അത് നാച്ച്വറലി ഉണ്ടാകുന്ന മഷ്‌റൂം അല്ല. അത് ആർട്ടിഫിഷലായി ആസിഡ് ഡ്രിപ്പ് ചെയ്യുന്നതാണ്. എൽഎസ്ഡിയുടെ ആസിഡ് ഈ മഷ്‌റൂമിൽ ഇവർ ചേർക്കുന്നതാണ്. എന്നിട്ടാണ് അത് വിൽക്കാൻ വെയ്ക്കുന്നത്. അല്ലാതെ ഇത്രയധികം മഷ്‌റൂം എവിടെ നിന്നാണ് കിട്ടുന്നത്. ഏത് സീസണിൽ പോയാലും കിട്ടും അത് എങ്ങിനെയാണ് അങ്ങനെ കിട്ടുന്നത്.’ ‘ഇത് വലിയ വ്യവസായമാണ് അവിടെ. ഒരു കുടിൽ വ്യവസായം പോലെയാണ്. എൽഎസ്‌ഡിയുടെ സ്ഥിരം ഉപയോഗം ആത്മത്യ ചെയ്യാനുള്ള പ്രേരണ വരെ കൂട്ടും. ലെന പറഞ്ഞത്… ഇത് എടുത്തിട്ട് മെഡിറ്റേഷൻ ചെയ്തുവെന്നാണ്. പക്ഷെ ഇത് കഴിച്ചിട്ട് ആത്മഹത്യ പ്രേരണ കാണിച്ച ഒരുപാട് വ്യക്തികളുണ്ട്.

ഞാൻ ഈ പുതിയ കുട്ടികൾ വരുമ്പോൾ അവരോട് ഇതിനേക്കുറിച്ചൊക്കെ ചോദിച്ചറിയും. അവർ അവരുടെ അനുഭവങ്ങൾ തുറന്നുപറയും. ചിലർ മഷ്‌റൂം കഴിച്ചിട്ട് വരുമ്പോഴാണ് അപകടമരണം സംഭവിക്കുന്നത്. തമാശക്ക് പറയും പോലെ അല്ല സൈഡ് എഫക്ട്. ഇത്രയധികം മഷ്‌റൂം ഉണ്ടെങ്കിൽ അത് കയറ്റി അയക്കില്ലേ.’ ‘കഞ്ചാവിന്റെ കാര്യം തന്നെ അങ്ങനെ അല്ലേ… നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്. അതേപോലെയാണ് മഷ്‌റൂമിന്റെ കാര്യവും. നാച്ചുറലി ഉണ്ടാകുന്നത് ആണെങ്കിൽ എപ്പോഴേ കയറ്റി അയച്ചുപോകും’, എന്നാണ് ഒമർ ലുലു ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ആവശ്യമില്ലായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. കൊടൈക്കനാലിലെ ഒരു കാട്ടിൽ വെച്ചാണ് 23 വയസുള്ളപ്പോൾ ഞാൻ മഷ്റൂം കഴിക്കുന്നത്. അന്ന് ഞാൻ വിവാഹിതയായിരുന്നു. ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും കൂടെയാണ് ഞാൻ അവിടെ പോയത്.’ ’20 വർഷങ്ങൾക്കുശേഷം ഞാനിത് ഇപ്പോൾ പറയുന്നത് ഇപ്പോഴത്തെ തലമുറക്ക് വേണ്ടിയാണ്. കാരണം പുതുതലമുറ ഒരുപാട് കാര്യങ്ങൾ പരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും പല പദാർത്ഥങ്ങളും. മഷ്‌റൂമുകൾ നാച്ചുറലാണ്’, എന്നാണ് ലെന പറഞ്ഞത് എന്നും ഒമർ ലുലു പറയുന്നു. അതേസമയം ഇനി സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യണമെന്ന തീരുമാനത്തിലാണ് ഒമർ ലുലു ഇപ്പോൾ . വിലപിടിപ്പുള്ള താരങ്ങളുടെ ഡേറ്റ് കിട്ടാത്തതു കൊണ്ടാണോ പുതുമുഖങ്ങളെ വെച്ച് മാത്രം സിനിമ ചെയ്യുന്നതെന്ന ആക്ഷേപം പതിവായി കേൾക്കുന്നുണ്ടെന്നും അത് മാറ്റി കൊടുക്കാൻ ഇനി ശ്രമിക്കുമെന്നും അധികം ബജറ്റിൽ ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹമുണ്ടെന്നും ഒമർ ലുലു പറയുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago