‘അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം, ശേഷം നഗ്നയാക്കണം’! പരസ്യമായി സ്ത്രീകളെ അധിക്ഷേപിച്ച് നടന്‍

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കന്നട നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്. ദര്‍ശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കാണികളില്‍ ഒരാളാണ് താരത്തിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിമുഖത്തിനിടെ ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്.

പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാല്‍ പുറത്തേക്ക് പോകും.’ എന്നായിരുന്നു ദര്‍ശന്റെ വിവാദ പരാമര്‍ശം.

ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയാണ് ഉളവാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പല വാര്‍ത്താ ചാനലുകളും ക്രാന്തിയുടെ പ്രമോഷന്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് താരം മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.

കര്‍ണാടകയിലെ ഹൊസാപേട്ടയില്‍ വെച്ച് ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചെരിപ്പ് എറിഞ്ഞയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചെരിപ്പ് തന്റെ തോളില്‍ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്നാണ് ദര്‍ശന്‍ പറഞ്ഞത്. ഉടന്‍ തന്നെ താരം പോലീസ് അകമ്പടിയില്‍ സ്ഥലം വിടുകയായിരുന്നു. 2011 ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് താരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 26നാണ് ക്രാന്തി തിയേറ്ററുകളില്‍ എത്തുന്നത്. ക്രാന്തിയിലെ ഒരു ഗാനത്തിന്റെ പ്രകാശനം ചെയ്യാനാണ് ദര്‍ശന്‍ ഹൊസാപേട്ടയിലെത്തിയത്. വി ഹരികൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രാന്തി. രചിത റാം ആണ് ചിത്രത്തില്‍ നായികയാവുന്നത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago