ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

പുതുമയും നിറപ്പകിട്ടും കൊണ്ട്  ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മനോഹരമായ ചായക്കൂട്ടുകൾ കൊണ്ട് വരച്ച് ഒരു ചിത്രം പോലെയുണ്ട് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ, ഏവരുടെയും മനസ്സ് കീഴടക്കുന്ന വളരെ മനോഹരമായ ചിത്രങ്ങൾ ആണിത്, AGP ഫോട്ടോഗ്രാഫിയിലെ അനന്ദുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ”
“വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം” പ്രണയം എന്ന ഭാവം ഇത്രയും നിറങ്ങൾ ചാലിച്ച് കഥ പറയുന്ന കൊണ്ടാകാം അവൾ അതിനെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്. അവൾക്കു പ്രണയം ചായകൂട്ടുകളോടും, കേട്ടറിഞ്ഞ കഥകളിലെ ധീര നായകന്മാരോടായിരുന്നു. സ്വപ്നങ്ങളിൽ അവൾ എന്നും നളന്റെ ഭൈമിയായി, അർജുനന്റെ സുഭദ്രയായി, കൃഷ്ണന്റെ രുഗ്മിണിയായി. ഇന്നും അവൾ ആ നിറകൂട്ടിനെ മനസ്സിൽ പ്രണയിച്ച് ഓരോ നിമിഷവും വർണ്ണ സുന്ദരമാക്കുന്നൂ. വരൂ നമുക്ക് കാണാം അവളുടെ ആ പ്രണയ സ്വപ്നം… !

എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ചിത്രങ്ങൾ കാണാം

Krithika Kannan