റാഫി-നാദിര്‍ഷാ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഫസ്റ്റ് ലുക്ക് എത്തി!!

നിരവധി ഹിറ്റ് സിനിമകളൊരുക്കിയ റാഫി-നാദിര്‍ഷാ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. മുബിന്‍ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തില്‍ യുവതാരങ്ങായ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ, ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ്‌മാന്‍, മാളവികാ മേനോന്‍, നേഹ സക്‌സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാദിര്‍ഷായുടെ ആറാമത്തെ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. ഷാജി കുമാര്‍ ആണ് ഛായാഗ്രാഹണം ഒരുക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍ – സൈലക്‌സ് എബ്രഹാം, സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ഗാനരചന – ബി ഹരിനാരായണന്‍, സുഹൈല്‍ കോയ, കുന്‍വര്‍ ജുനേജ, ഷഹീറ നസീര്‍, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈനര്‍ – സപ്ത റെക്കോര്‍ഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദീപക് നാരായണ്‍, അസോസിയേറ്റ് ഡയറക്ടര്‍ – വിജീഷ് പിള്ള, സ്റ്റില്‍സ് – യൂനസ് കുന്തായി, വിതരണം തിയേറ്റര്‍ ഓഫ് ഫ്രെയിംസ്. വാര്‍ത്താപ്രചരണം – മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago