നാദിര്‍ഷാ-റാഫി ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ പൂര്‍ത്തിയായി

റാഫിയുടെ മകന്‍ മുബിന്‍ റാഫിയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഷൂട്ടിംഗ് പൂര്‍ത്തിയായി. റാഫിയും നാദിര്‍ഷായും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ, ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ്‌മാന്‍, മാളവികാ മേനോന്‍, നേഹ സക്‌സേന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് ദേവിക. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്.

സാധാരണ പൊട്ടിച്ചിരി നിറയ്ക്കുന്ന ചിത്രങ്ങള്‍ സമ്മാനിക്കുന്ന നാദിര്‍ഷ ഇത്തവണ സീരിയസ് വിഷയവുമായിട്ടാണ് എത്തുന്നത്. ഇരുട്ടിന്റെ ലോകത്തിലാണ് ഇത്തവണ നാദിര്‍ഷ കഥ പറയുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകല്‍ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രി ജീവിതം നയിക്കുന്നവര്‍ പലതും കാണും. കേള്‍ക്കും പക്ഷെ അതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഛായാഗ്രഹണം ഷാജികുമാര്‍. എഡിറ്റിംഗ്: .ഷമീര്‍ മുഹമ്മദ്. കലാസംവിധാനം – സന്തോഷ് രാമന്‍ മേക്കപ്പ് -റോണക്സ് സേവ്യര്‍. കോസ്റ്റും ഡിസൈന്‍ – അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍ – സൈലക്സ് ഏബ്രഹാം. പ്രൊഡക്ഷന്‍ മാനേജര്‍ – ആന്റണി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അപ്പു ഫഹദ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

36 mins ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

2 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

3 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

3 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

4 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

7 hours ago