റെസ്‌മിൻ മാത്രം എവിക്റ്റായി; നോമിനേഷൻ തുടരും; റെസ്‌മിന് പിഴച്ചതെവിടെ?

ഈ വീക്കെൻഡ് എപ്പിസോഡിലൂടെ രസ്മിൻ ഭായി എവിക്റ്റായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശനി ഞായർ ദിവസന്തങ്ങളിലായി നടത്തേണ്ടിയിരുന്ന വീക്കെൻഡ് എപ്പിസോഡുകൾ ലാലേട്ടന്റെ പിറന്നാൾ പ്രമാണിച്ച് തിങ്കൾ ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. വെയ്ക്കണ്ട എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞത്തോടെയാണ് ഈ ആഴ്ച പുറത്തായിരിക്കുന്നത് രസ്മിൻ ഭായി ആണെന്നുള്ള വിവരം ഇപ്പോൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വിവരങ്ങളും ഇപ്പോൾ ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ സോഷ്യൽമീഡിയ ഗ്രൂപ്പിലടക്കം വരുന്നുണ്ട്. വീക്കെൻഡ് എപ്പിസോഡിൽ ഒന്നിൽ കൂടുതൽ എവിക്ഷൻ ഉണ്ടായിരിക്കുമെന്ന് വിവരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രസ്മിൻ മാത്രം പുറത്തായി എന്ന വാർത്തകളാണ് കിട്ടിയിരിക്കുന്നത്. ബുധനാഴ്ചത്തെ എപ്പിസോഡിലായിരിക്കും രസ്മിന്റെ എവിക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണിക്കുന്നത്. ഇന്ന് നടക്കുന്ന എപ്പിസോഡിൽ  ലാലേട്ടന്റെ പിറന്നാൾ ആഘോഷവുമായി ബദ്ധപ്പെട്ട പരിപാടികളായിരിക്കും കാണിക്കുക. അതിനു ശേഷമായിരിക്കും രസ്മിന്റെ എവിക്ഷൻ നടക്കുന്നത്

നോമിനേഷനിലുള്ള അർജുനും ശ്രീതുവും ആദ്യം സേവ് ആകുകയും പിന്നീട് രണ്ടാമത് ജിന്റോയും അഭിഷേകും സേവ് ആകുകയും ചെയ്യുന്നു. പിന്നീട് ഋഷി അപ്സര അൻസിബ എന്നിവർ സേവ് ആകുകയും ജാസ്മിനും രസ്മിനും അവസാനമായി വരികയും രസ്മിൻ എവിക്റ്റായി പോക്‌ൿയും ചെയ്യുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കഴിഞ്ഞ ആഴ്ചയിലെ ഈ നോമിനേഷൻ തന്നെ അടുത്തഴച്ചയിലേക്കും കണ്ടിന്യു ചെയ്യുന്നുമുണ്ട്. മാത്രമല്ല അടുത്താഴ്ചയും എവിക്ഷൻ ഉണ്ടായിരിക്കുമെന്നും ഒന്നോ അതിലധികമോ പേര് പുറത്താക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആദ്യം നന്നയി ഗൈയിം കളിച്ചിരുന്ന രസ്മിന് എവിടെയാണ് പിഴച്ചത്? തുടക്കത്തിൽ ജിന്റോയുമായുള്ള ഫൈറ്റും, ജാസ്മിന്റെയും ഗബ്രിയുടെയും റീലാഷാഷിപ്പിൽ ഒരു ഹംസത്തെപ്പോലെ നിന്നതും, ആശുപത്രിയിൽ പോയി പുറത്തെ കാര്യങ്ങൾ മനസിലാക്കിയെന്ന ആരോപണവും, ഏറ്റവുമൊടുവിലായി ജാസ്മിനെ ഫിസിക്കൽ അസോൾട് നടത്തിയതുമെല്ലാമാണ് രസ്മിന് തിരിച്ചടിയായത്.

ഒരു കോമണാറായി ഹൗസിലേക്ക് എത്തി കോമനാരാണെന്നുള്ള കാര്യം പോലും മറന്നു പോകുന്ന പെർഫോമൻസായിരുന്നു രസ്മിൻ കാഴ്ച വെച്ചത്. ഹൗസിലെ ശ്കതനായ മത്സരാർത്ഥിയായ ജിന്റോ ആയിരുന്നു ആദ്യം രസ്മിന്റെ എതിരാളി. അതുകൊണ്ട് തന്നെ രസ്മിന് പ്രേക്ഷകരിലേക്ക് കൂടുതൽ ശ്രദ്ധ നല്കാൻ കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ തവണ പവർടീമിൽ കയറിയ മത്സരാര്ഥിയും രസ്മിൻ തന്നെയാണ്. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് രസ്മിൻ പുറത്തു പോയി വന്നതിനു ശേഷമാണ്.  പുറത്തുപോയി വന്നതിനു ശേഷം മത്സരാര്ഥികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും നിരവധി ആരോപണങ്ങൾ രസ്മിന് നേരിടേണ്ടി വന്നു. പണി പിടിച്ച് ആശുപത്രിയിൽ പോയപ്പോൾ പുറത്തെ കാര്യങ്ങൾ മനസിലാക്കി ഹൗസിൽ വന്ന് മത്സരാർത്ഥികൾക്ക് കത്തെഴുതി പറഞ്ഞുകൊടുത്തുവെന്നാണ് ജിന്റോ രസ്മിനെതിരെ ഉന്നയിച്ച ആരോപണം. ജിന്റോ ഉന്നയിച്ച ഈ ആരോപണത്തിൽ കഴമ്പില്ലെങ്കിൽ പോലും പ്രേക്ഷകരടക്കം അതേറ്റുപിടിടിച്ചു. അതുമാത്രമല്ല ജാസ്മിനും ഗബ്രിയുമായുള്ള രസ്മിന്റെ സൗഹൃദവും പുറത്തു നെഗറ്റീവായി ബാധിച്ചു. ജാസ്മിനും ഗബ്രിക്കുമിടയിൽ ഒരു മിടിയേറ്ററെ പോലെ നിന്നത് രസ്മിന് ഹൗസിലുള്ളവരുടെ പോലും വിമർശനത്തിന് കാരണമായിരുന്നു. അതുകൂടാതെ ഹൗസിൽ എന്തും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന രസ്മിൻ സൗഹൃദത്തിന്റെ കാര്യം വരുമ്പോൾ പിന്നോട്ട് പോകുന്നതും കാണാമായിരുന്നു. ജാസ്മിനും നോറയുമാണ് രസ്മിന്റെ അടുത്ത സുഹൃത്തുക്കൾ. ജാസ്മിനും നോറയും തമ്മിൽ ഒരു തർക്കം വരുന്ന സാഹചര്യത്തിൽ രസ്മിൻ രണ്ടുപേർക്കുമിടയിൽ കിടന്ന് വീർപ്പുമുട്ടുന്നതാണ് കണ്ടത്. അതുകൊണ്ടൊക്കെ തന്നെ പലതും തുറന്നു പറയാന് രസ്മിൻ മടി കാണിക്കുകയായിരുന്നു. ഫാമിലി വീക്കിൽ രസ്മിന്റെ ഉമ്മയും സഹോദരനും വന്നപ്പോൾ പറഞ്ഞ കാര്യവും അത് തന്നെയായിരുന്നു. ആദ്യം രസ്മിൻ ഗെയിം കളിച്ചത് നന്നയിരുന്നുവെന്നും പിന്നീട് സൗഹൃദം കൂടിയപ്പോൾ പലതും തുറന്നു പറയാൻ മടിക്കുന്നുവെന്നുമൊക്കെയാണ് വീട്ടുകാർ പോലും രസ്മിനോട് പറഞ്ഞത്. ഏറ്റവുമൊടുവിൽ ജാസ്മിനുമായുള്ള ഫൈറ്റ് വരെ രസ്മിനെ  പുറത്തു നെഗറ്റീവായി ബാധിച്ചു. സൗഹൃദത്തിന് വലിയ വാല്യൂ കൊടുക്കുന്ന ആളായിട്ടും ജാസ്മിനെ ഫിസിക്കൽ അസോൾട്ട് നടത്തിയപ്പോൾ രസ്മിൻ ഫേക്ക് ആണെന്ന് വരെ ഒരു വിഭാഗം ചിത്രീകരിച്ചു. ഇത്തരത്തിലുള്ള പല കാരണങ്ങൾ രസ്മിന്റെ പുറത്താകലിന് കരണമായതായാണ് വിലയിരുത്തലുകൾ. ഏതായാലും എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ശേഷം കോമണാറായി എത്തിയ രസ്മിൻഭായ് ബിഗ്ഗ്‌ബോസ് വീടിനോട് വിടപറഞ്ഞിരിക്കുകയാണ്

Suji

Entertainment News Editor

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

49 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago