Malayalam Article

8000 മീറ്റർ നൂലിൽ ഉമ്മൻ‌ചാണ്ടി; ചിത്രവുമായി ടുട്ടുമോൻ പുതുപ്പള്ളിയിൽ

എണ്ണായിരം മീറ്റർ നൂല് കൊണ്ട് അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നൂൽ ഉപയോഗിച്ച തീർത്ത ഇടുക്കി തൂക്കുപാലം സ്വദേശി ട്യൂട്ടുമോന് എന്ന എ നിഷാന്ത്. ക്യാൻവൻസിൽ മുൻകൂട്ടി രൂപരേഖ തയാറാകാതെ കൃത്യമായ അകാലത്തിൽ ആണികൾ തറച്ചാണ് ടുട്ടുമോന് ഈ കലാ സൃഷ്ടി തയാറാക്കിയത്. 244  ആണികളും 8000  മീറ്റർ നൂലും ഈ ചിത്രത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ആണികൾ തമ്മിൽ ബന്ധിപ്പിച്ച നാലായിരത്തി അഞ്ഞൂറിലധികം ചുട്ടുകളാനുള്ളത്.ആറു  ദിവസ കൊണ്ടാനു ടുട്ടുമോന് ഈ ചോത്രം പൂർത്തിയാക്കിയത്. സഹായത്തിനായി അമ്മയും സുഹൃത്തുക്കളുമായുണ്ടായിരുന്നു . ഒട്ടേറെ ആളുകളായിരുന്നു ചിത്രം കാണാനും അഭിന്ദിക്കാനുമായി എത്തിയത്. ചിത്രവുമായി ടുട്ടുമോന് പുതുപ്പള്ളിയിലെ എത്തി. അമ്മയും ഒപ്പം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ ചിത്രം ഏറ്റുവാങ്ങി.

വർഷങ്ങൾക്ക് മുൻപ് പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു അരയ്ക്ക് താഴെ തളർന്നു പോയി രണ്ടു വർഷത്തോളം കിടപ്പിലായിരുന്നു ടുട്ടുമോന്.  പിന്നീട ചിത്രരചനയിൽ അഭയം തേടി. മമ്മൂട്ടി മോഹൻലാൽ തിലകൻ സുരേഷ്‌ഗോപി ജയറാം രജനികാന്ത് തുടങ്ങി നിരവധി സെലിബ്രിറ്റികളെ നൂലിൽ തീർത്ത അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ ഇടുക്കിക്കാരൻ. ഇതൊക്കെ ടുട്ടുമോന് ഇടുക്കി എന്ന തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെക്കാറുമുണ്ട്

Soumya