പുരുഷ വന്ധ്യംകരണം പ്രമേയമായി മലയാള സിനിമയില്‍ ആദ്യമായി ഒരുക്കുന്ന കോമഡി ഡ്രാമ ചിത്രം ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം’ ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
നിരവധി ചിത്രങ്ങളില്‍ സഹ നടനായും മറ്റും പ്രത്യക്ഷപ്പെട്ട് മലയാളികള്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനായി എത്തുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ ആണ് നായികയാകുന്നത്.
പുരുഷ വന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയായി ഷെല്ലി കിഷോര്‍ എത്തുമ്ബോള്‍ നാല് കുട്ടികളുടെ പിതാവായ പ്രദീപനായി സുബീഷ് സുധി വേഷമിടുന്നു. ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടൈനറായാണ് ഒരുങ്ങുന്നത്.
സുബീഷ് സുധി, ഷെല്ലി കിഷോര്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, ഗൗരി ജി കിഷന്, ദര്‍ശന എസ് നായര്‍, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, രാജേഷ് അഴീക്കോടന്‍, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടന്നു.
ഫണ്‍ ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ടിവി കൃഷ്ണന് തുരുത്തി, രഞ്ജിത്ത് ജഗനാഥന്, കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിസാം റാവുത്തര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അന്‍സര്‍ ഷാ.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…