മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിജു മേനോനും പത്മപ്രിയയും. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഒരു തെക്കന്‍ തല്ലു കേസ് എന്ന് പേരിട്ടിരിക്കുന്ന ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുമിച്ചെത്താന്‍ പോകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇ 4 എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മെഹ്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഒരു തെക്കന്‍ തല്ലുകേസിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ നിന്നായി ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പാക്ക്അപ്പ് ഉഡുപ്പിയില്‍ വെച്ചായിരുന്നു. നവാഗതനായ ശ്രീജിത്ത് എന്‍, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ബ്രോഡാഡിയില്‍ സഹ രചയിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്മപ്രിയ ഒരിടവേളയ്ക്കു ശേഷം നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജുമേനോനെയും പത്മപ്രിയയേയും കൂടാതെ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…