മികച്ച ഫാമിലി എന്റര്ടെയ്നര് ആയി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഒരു തെക്കന്‍ തല്ല് കേസിനെ കുറിച്ച് നടനും സംവിധായകനുമായ മധുപാലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. പുതിയ സിനിമകള്‍ കണ്ട് സിനിമകളെ കുറിച്ചുള്ള തന്റെതായ അഭിപ്രായം പങ്കുവെയ്ക്കാന്‍ മറക്കാത്ത അദ്ദേഹം ഇപ്പോഴിതാ, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജി ആര് ഇന്ദുഗോപന്റെ കഥ വായിച്ചപ്പോള്‍ തോന്നിയ അതേ തരിപ്പ് ഈ സിനിമ കണ്ടപ്പോഴും തോന്നി..
എന്ന് കുറിച്ചാണ് അദ്ദേഹം ഒരു തെക്കന്‍ തല്ല് കേസ് എന്ന ഈ സിനിമയെ കുറിച്ച് എഴുതിയത്.. ബിജു മേനോന് നായകനായി എത്തിയ ഈ സിനിമയെ കുറിച്ച് മധുപാലിന്റെ വാക്കുകള്‍ ഇതായിരുന്നു… ഒരു തെക്കന്‍ തല്ല് കേസ്.. ജി ആര് ഇന്ദുഗോപന്റെ കഥ വായിച്ചപ്പോള്‍ തോന്നിയ അതേ തരിപ്പ് ഈ സിനിമ കണ്ടപ്പോഴും തോന്നി അമ്മിണിയണ്ണനും പൊടിയനും രുക്കുമണിയും വാസന്തിയും അണ്ണന് പെടയ്ക്കാന്‍ പോണ പയലുകളും എന്തിന് അഞ്ചുതെങ്ങിലെ കാറ്റ് പോലും
ഇയിന്റൊപ്പം പൂണ്ട് വെളയുണ്… പടം പൊളിച്ച്…. ലാസ്റ്റ് മിനിറ്റ് വരെ…. സിനിമ, കൊട്ടകയില്‍ കാണണം അപ്പളാണ് അതിന്റൊരു ഇത് ഇരിക്കണത്.. എന്നാണ് അദ്ദേഹം കുറിച്ചത്. ഹാസ്യവും ആക്ഷനും ഇടകലര്‍ത്തിയ ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്നറാണ് ‘ഒരു തെക്കന്‍ തല്ലു കേസ്..
ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. ബിജു മേനോനും റോഷന് മാത്യുവും പത്മപ്രിയയും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നത്..
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…