നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമായിലേയ്ക്കുള്ള നടി നവ്യാനായരുടെ വരവ് അറിയിക്കുന്ന പുതുചിത്രം ‘ഒരുത്തീ’യ്ക്ക് വന്‍ ഓഫറുമായി അണിയറ പ്രവര്‍ത്തകര്‍. മാര്‍ച്ച് 18ന് റിലീസ് ചെയ്യുന്ന സിനിമയില്‍ പുരുഷ്ന്മാര്‍ക്ക് മാത്രമാണ് ഓഫറുള്ളത്. സിനിമ റിലീസായി ആദ്യ മൂന്നു ദിവസമാണ് ഓഫര്‍ കാലാവധി.
ഈ കാലയളവില്‍ അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളുമായി എത്തുന്ന പുരുഷ്മാര്ക്ക് സിനിമ കാണുന്നതിന് ടിക്കറ്റ് സൗജന്യമായി ലഭിക്കും.
എസ് സുരേഷ് ബാബു തിരക്കഥയെഴുതി കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നവ്യയ്ക്ക് പുറമെ വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനാന് ചാലി പാല തുടങ്ങിയ നീണ്ട താരനിരയുണ്ട്.