കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നിരാശയില്‍! ഖേദം പ്രകടിപ്പിച്ച് സംവിധായകനും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിന് വേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരിലേക്ക് ഇപ്പോള്‍ ഒരു നിരാശ വാര്‍ത്തയാണ് എത്തുന്നത്. സിനിമയുടെ റിലീസ് തീയതി മാറ്റിയ വിവരമാണ് പുറത്ത് വരുന്നത്. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകനായ ടി പി ഫെല്ലിനിയാണ് റീലിസ് തീയതി മാറ്റിയ വിവരം എല്ലാവരേയും അറിയിച്ചത്. ഒറ്റിന്റെ ലോകമെമ്പാടുമുള്ള റിലീസ് തീയതി സെപ്തംബര്‍ 2ല്‍ നിന്ന് മാറ്റിവച്ചതായി

നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ വളരെ ഖേദിക്കുന്നു… എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഞങ്ങളുടെ തമിഴ് റിലീസുമായി ബന്ധപ്പെട്ട ചില അപ്രതീക്ഷിത സാഹചര്യങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നത്. അതിനിടെ മലയാളം സെന്‍സര്‍ പൂര്‍ത്തിയായി, ഞങ്ങള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ദ്വിഭാഷാ ചിത്രമായതിനാല്‍ അതേ തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യണം. ഇതൊരു നീണ്ട യാത്രയാണ്,

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഈ പ്രോജക്റ്റിനായി ഞങ്ങളുടെ രക്തവും വിയര്‍പ്പും നല്‍കി. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെ മനസ്സില്‍ വച്ചുകൊണ്ട് ഇത് വലിയ തോതിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. ലോകമെമ്പാടുമുള്ള അതേ ദിവസം തന്നെ നിങ്ങളിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും അത് ഇഷ്ടപ്പെടുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.. എന്നും അദ്ദേഹം കുറിയ്ക്കുന്നു.

മലയാളത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ച് എത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് ഒറ്റ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അറിയാനാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

8 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

9 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

21 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

21 hours ago