‘വാടാ…വാടാ…’ ശ്രീനാഥ് ഭാസിയുടെ പടച്ചോനേ ഇങ്ങളു കാത്തോളീയിലെ വീഡിയോ ഗാനം

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിട്ടുണ്ട്. ‘വാടാ..വാടാ…’ എന്നു തുടങ്ങുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘വെള്ളം’, ‘അപ്പന്‍’ എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

രചന – പ്രദീപ് കുമാര്‍ കാവുന്തറ, എഡിറ്റിങ്ങ് – കിരണ്‍ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍, പി ആര്‍ ഓ – മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ).

Gargi

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

1 hour ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

1 hour ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

1 hour ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

2 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

5 hours ago