‘എടോ എനിക്ക് അര്‍ജന്റ് ആയിട്ട് ഒരു കല്യാണം വേണം’ പടച്ചോനെ ഇങ്ങള് കാത്തോളീ ടീസര്‍

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ യാത്രയുടെ തുടക്കം കൂടിയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. നര്‍മ്മത്തിനും, പ്രണയത്തിനും ഗാനങ്ങള്‍ക്കും എല്ലാം പ്രാധാന്യം നല്‍കികൊണ്ട് ഒരു സമ്പൂര്‍ണ വിനോദ സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘വെള്ളം’, ‘അപ്പന്‍’ എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോസ് എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. നവംബര്‍ 24-നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.

ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

രചന – പ്രദീപ് കുമാര്‍ കാവുന്തറ, എഡിറ്റിങ്ങ് – കിരണ്‍ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍, പി ആര്‍ ഓ – മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ).

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

13 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

21 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

30 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

40 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

47 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

54 mins ago