‘പാടാത്ത പൈങ്കിളി’യിലെ മധുരിമയ്ക്ക് അടി കിട്ടിയ സംഭവം ; വെളിപ്പെടുത്തി താരം

‘പാടാത്ത  പൈങ്കിളി’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അങ്കിത വിനോദ്. സീരിയലില്‍ മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിച്ചത്. നെഗറ്റീവ് വേഷമാണെങ്കിലും വലിയ സ്വീകാര്യതയാണ് അങ്കിതയ്ക്ക് ലഭിച്ചത്. ഇതുകൂടാതെ അനുരാഗം, എന്നും സമ്മതം എന്നീ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങളിൽ അങ്കിത അഭിനയിച്ചിരുന്നു. ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അങ്കിതയ്ക്ക് സാധിച്ചു. അതേ സമയം സീരിയലിൽ സജീവമാകുമ്പോൾ തന്നെ ഒരുപിടി ഗോസിപ്പുകൾ അങ്കിതയുടെ പേരിൽ പ്രചരിച്ചിരുന്നു. അടുത്തിടെ ഒരു ഓൺലൈൻ മധ്യ, മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ ഗോസിപ്പുകളെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം നടി സംസാരിക്കുകയുണ്ടായി. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. സോഷ്യൽ മീഡിയയിൽ എന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ് ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്. ഞാൻ മാത്രമല്ല പല നായികമാരും ഈ പ്രശ്നം നേരിടുന്നുണ്ട്. അൺ പ്രൊഫഷണൽ ആയിട്ടുള്ള യൂട്യൂബേഴ്‌സ് ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി നമ്മളെ ഉപയോഗിക്കുന്നതാണ്.

ആളുകൾക്ക് ആ നെഗറ്റീവ് ഇഷ്ടമാണ്. അവർ അത് എടുത്ത് നോക്കും. ‘അങ്കിത വിനോദ് ഹോട്ട് നേവൽ, ഹോട്ട് ഇത്’ എന്നൊക്കെ പറഞ്ഞ് ചില പോസ്റ്റുകൾ ഞാൻ തന്നെ കണ്ടിട്ടുണ്ട്’ എന്നും അങ്കിത വിനോദ് പറഞ്ഞു. എന്നാൽ തുറന്ന് നോക്കിയാൽ ഒന്നും ഉണ്ടാവില്ല. ചിലപ്പോൾ വിഷമം തോന്നും. ഒരാളുടെ ഡിഗ്നിറ്റിയാണ് അവർ അവിടെ ഇല്ലാതാക്കുന്നത്. അത്തരം പോസ്റ്റുകൾക്ക് താഴെ ചിലപ്പോൾ ഞാൻ പോയി കമന്റ് ചെയ്യാറുണ്ട്, ‘ഓഹോ അടിപൊളി, ഞാൻ അറിഞ്ഞില്ലല്ലോ, എവിടെ എന്റെ നേവൽ’ എന്നൊക്കെ ഇടും. കുറെ കാണുമ്പോൾ നമുക്കും ദേഷ്യം വരില്ലേ’, അങ്കിത പറയുന്നു. സൗന്ദര്യ രഹസ്യത്തെ കുറിച്ചും അങ്കിത സംസാരിച്ചു. ‘എന്റെ മുഖം കണ്ടാല്‍ പ്രായം തോന്നിയ്ക്കില്ല എന്ന് പലരും പറയാറുണ്ട്. പക്ഷെ അടുത്ത ഫെബ്രുവരി വന്നാല്‍ എനിക്ക് 28 വയസ്സ് ആയി. ആദ്യം നന്നായി വണ്ണമുള്ള ആളായിരുന്നു ഞാന്‍. തടി കുറച്ചപ്പോള്‍ നല്ല വ്യത്യാസം വന്നു. പിന്നെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. അതിന്റെ ഗ്ലോ മുഖത്ത് വരും. അതിനെക്കാളൊക്കെ പ്രധാനം എപ്പോഴും ഹാപ്പിയായിരിക്കുക എന്നതാണ്. ഞാന്‍ എപ്പോഴും അതിന് ശ്രമിക്കാറുണ്ട്. അതായിരിക്കാം ഒരുപക്ഷെ എന്റെ സൗന്ദര്യ രഹസ്യം’, അങ്കിത പറഞ്ഞു. വീട്ടില്‍ കാര്യമായ വിവാഹ ആലോചനകള്‍ ഒക്കെ നടക്കുന്നുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. അച്ഛനും അമ്മയും മാട്രിമോണിയില്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു വച്ചിട്ടുണ്ട്.

അത് വഴിയുള്ള ഒരുപാട് മെസേജുകള്‍ ദിവസവും വരാറുണ്ട്. ‘ഹായ് അങ്കിതാ, ഞാന്‍ കേരള മാട്രിമോണിയില്‍ പ്രൊഫൈല്‍ കണ്ടു, താത്പര്യമുണ്ടെങ്കില്‍ എന്റെ പ്രൊഫൈല്‍ നോക്കണേ’ എന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും മെയിലിലുമെല്ലാം മെസേജുകള്‍ വരാറുണ്ടെന്ന് അങ്കിത പറഞ്ഞു. ഇപ്പോള്‍ എനിക്ക് പ്രണയം ഒന്നുമില്ല. ഞാന്‍ വളരെ അധികം ചൂസിയായിട്ടുള്ള ആളാണ്. ലുക്ക് ഒന്നും എനിക്ക് വിഷയമേ അല്ല. അണ്ടര്‍സ്റ്റാന്റിങ് എന്നൊക്കെ എല്ലാവരും പറയും. പക്ഷെ അതിനേക്കാള്‍ എല്ലാം പ്രധാനം കമ്യൂണിക്കേഷനാണ്. സംസാരിക്കണം, എന്ത് പ്രശ്‌നവും പറഞ്ഞ് പരിഹരിക്കാന്‍ പറ്റുന്ന ആളായിരിക്കണം. അതിന്റെ പക്വത ഉണ്ടാവണം. പിണക്കമുണ്ടാവും അതവിടെ തീരും, ജീവിതം വീണ്ടും അടിച്ച് പൊളിക്കാന്‍ പറ്റണം. അങ്ങനെയുള്ള ആളെയാണ് താൻ തിരയുന്നതെന്നും നടി വ്യക്തമാക്കി. സീരിയലിൽ നെഗറ്റീവ് വേഷം ചെയ്തു കൊണ്ടിരിക്കെ പുറത്തു വെച്ച് അടികിട്ടിയതിനെ കുറിച്ചും അങ്കിത പറഞ്ഞു. ‘ഒരു റസ്‌റ്റോറന്റില്‍ പോയപ്പോഴാണ് സംഭവം, മധുരിമ അല്ലേ എന്ന് ചോദിച്ച് ഒരു ചേച്ചി വന്നത്. അതെ എന്ന് പറഞ്ഞ് തീരുമ്പോഴേക്കും, അഭിനയം നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒറ്റ അടി. ചേച്ചി തമാശയ്ക്ക് അടിച്ചതാണ്, പക്ഷെ എനിക്ക് വേദനിച്ചു’, അങ്കിത പറഞ്ഞു. സിനിമയാണ് തന്റെ ലക്ഷ്യമെന്നും അതിനിടയിൽ അവസരം ലഭിച്ചപ്പോൾ സീരിയലിലേക്ക് കടന്നു വന്നത് ആണെന്നും അങ്കിത വിനോദ് അഭിമുഖത്തിൽ പറയുകയുണ്ടായി.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

29 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago