‘ലക്ഷ്കകണക്കിനു ഫോളോവെർസുള്ള യൂട്യൂബർ ‘ ; എന്തിനു 5 ലക്ഷത്തിന് കിഡ് നാപ്പറായി’

ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ നടുക്കം വിട്ടു മാറും മുൻപേ തന്നെ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കേരള പോലീസ് കണ്ടത്തി. പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതി  ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബിലെ താരമാണ് എന്ന വാർത്ത കൂടി ഇപ്പോൾ പുറത്തു വരികയാണ്. 5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്.  അനുപമയുടെ ഈ വാർത്ത വരുന്നതിനു മുൻപ് അനുപമയുടെ അകൗണ്ടിലെ ഫോള്ളോവെർസ് 5 ലക്ഷം ആയിരുന്നത് ഇപ്പോൾ അയ്യായിരത്തോളം പേർ കൂടെ കൂടി എന്ന രസകരമായ വസ്തുതയും ഇതിനോടൊപ്പം ചേർത്ത് വെയ്ക്കാം.അനുപമയുടെ ഇംഗ്സീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്.  ഹോളിവുഡ് താരങ്ങളെയും സെലിബ്രിറ്റികളെയും കുറിച്ചാണ് അനുപമ ചെയ്ത വീഡിയോകളിൽ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.  അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് ഈ വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് അനുപമ ചെയ്യുന്ന വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തു നായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും യൂട്യൂബിൽ അനുപമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും അനുപമയ്ക്ക് തരക്കേടില്ലാത്ത ഫോളോവേഴ്‌സാണുള്ളത്. 14,000 പേരാണ് അനുപമയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. വളർത്തുനായകളെക്കുറിച്ചുള്ള അപ്ഡേറ്റുകളും അനുപമയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.  അനുപമയുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിറയെ എപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ.

ഇത്രയധികം ഫോളോവെർസ് ഉള്ളയൊരു യൂട്യൂബർക്ക് ഇവർ ചെയ്യുന്ന വീഡിയോകളിലൂടെ തന്നെ തരക്കേടില്ലാത്ത വരുമാനം ലഭിക്കും പിന്നെ എന്തിനാണ് ലക്ഷങ്ങൾക്ക് വേണ്ടി മാത്രം  ഇത്തരത്തിലൊരു ഹീന പ്രവൃത്തി ചെയ്‌തത്‌  എന്ന സംശയവും നില നിൽക്കുന്നുണ്ട്. അതേസമയം അനുപമയുടേയും കുടുംബത്തിന്റേയും അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് പരിസരവാസികൾ. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലുള്ളവരാണെന്നും എന്തിന് ഇവർ ഇത്തരമൊരു പ്രവൃത്തി ചെയ്തുവെന്ന അതിശയവും നാട്ടുകാർ പങ്കുവെയ്ക്കുന്നു. പത്മകുമാറും കുടുംബവും പരിസരവാസികളുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. പത്മകുമാറിന് നിരവധി ബിസിനസ് ഉണ്ടെന്നും അടുത്തിടെയായി കടബാധ്യത ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാർ പറയുന്നുണ്ട്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ 45കാരിയായ എംആർ അനിതകുമാരി, 20 കാരി മകൾ പി അനുപമ എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി. തട്ടികൊണ്ടുപോകൽ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ്
ഇവരെ മൂന്ന് പേരെയും ഇന്നലെ പൊലീസ് പിടികൂടിയത്. അടൂർ കെഎപി ക്യാംപിലേക്കു മാറ്റിയ മൂന്നു പേരെയും എഡിജിപി എം.ആർ.അജിത്കുമാർ, ഡിഐജി ആർ.നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. അനുപമയ്ക്കു നഴ്സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പറഞ്ഞ പത്മകുമാർ പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ട് അത് പരിഹരിക്കാനായി പണം കണ്ടെത്താൻ വേണ്ടി  കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകൽ എന്ന് മൊഴി മാറ്റി പറയുകയും ചെയ്തു. ഇയാളുടെ മൊഴികൾ ഗൗരവമായി പോലീസ് കാണുന്നുണ്ടെങ്കിലും മൊഴി മുഖ വിലയ്‌ക്കെടുക്കുന്നില്ല.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago