വിനീത് ശ്രീനിവാസൻ എന്ന അർപ്പണബോധമുള്ള സംവിധായകൻ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും സംവിധായകൻ പദ്മകുമാർ !

മലയാള സിനിമ പ്രക്ഷകർക്കായി നിരവധി സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് പദ്മകുമാർ. ഒട്ടനവധി മികവുറ്റ സിനിമകൾ ആണ് പദ്മകുമാർ പ്രക്ഷകർക്കായി നൽകിയത്. ഇപ്പോൾ പ്രദര്ശനത്തിനെത്തിയെ വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തെയും വിനീതിന്റെ ഡയറക്ഷൻ എന്നിവയെക്കുറിച്ച് വാചാലനായി പദ്മകുമാർ പറഞ്ഞ വാക്കുകളാണ് സിനിമ പ്രവർത്തകർക്കിടയിലും താരങ്ങൾക്കിടയിലും സിനിമ പ്രമികൾക്കിടയിലും ശ്രദ്ധ നേടുന്നത്.

പദ്മകുമാറിന്റെ വാക്കുകൾ : നിറഞ്ഞ സദസ്സിൽ, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി ‘ഹൃദയം’ കണ്ടു. അഭിമാനം തോന്നിയത് ഒരു മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ മാത്രമല്ല, വിനീത് ശ്രീനിവാസൻ എന്ന അർപ്പണബോധമുള്ള സംവിധായകൻ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും എന്നോർത്തിട്ടാണ്..പ്രണവ് മോഹൻലാൽ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച, നിഷ്കളങ്ക മനസ്സുകളുടെ നിർവ്യാജമായ സ്നേഹം പ്രേക്ഷകനെ അനുഭവിപ്പിച്ച സിനിമയാണ് ‘ഹൃദയം’..പക്ഷെ അതൊന്നുമല്ല വിനീതിനെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്..

ഒരു മഹാമാരി സാമാന്യ ജീവിതങ്ങൾക്കൊപ്പം സിനിമയെയും തകർത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ് , സിനിമയോടുള്ള പ്രതിബദ്ധതയല്ല എൻ്റെ പ്രശ്നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികൾക്കിടയിൽ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുൾ വീണ കാലത്തും തന്റെ സിനിമയെ തിയ്യേറ്റുകളിൽ പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ്..ഒരുപാടൊരു പാട് നന്ദിയും സ്നേഹവും..പ്രിയപ്പെട്ട വിനീത്, വിശാഖ്,, പ്രണവ്, രഞ്ജൻ, ഹാഷിം, ദർശന..അങ്ങനെയങ്ങനെ ‘ഹൃദയ’ത്തിനു മുന്നിലും പിന്നിലും നിന്ന, എനിക്കു നേരിട്ടറിയുന്നതും അറിയാത്തതുമായ എല്ലാ കലാകാരന്മാർക്കും..എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും.. ഞാൻ മാത്രമല്ല, ഈ സിനിമ കണ്ട , ഇനിയും കാണാനിരിക്കുന്ന ഓരോ പ്രേക്ഷകനും..

Rahul

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

12 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

20 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

22 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago