മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. ജനപ്രിയ പരമ്പരയില്‍ പോലീസ് വേഷത്തില്‍ എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് നടന് പത്മകുമാര്‍. വളരെ ഗാംഭീര്യമുള്ള ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് ഈ നടന് ആരാധകരുടെ ഇടയിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ കടുത്ത ബോഡി ഷെയ്മിംഗും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഇദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…
കുട്ടിക്കാലം മുതലേ അഭിനയമോഹം മനസിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയത്. ”രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട” എന്നായിരുന്നു ഒരു സംവിധായകന് എന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല. കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും പത്മകുമാര്‍ പറയുന്നു. അതേസമയം, കുടുംബ വിളക്കിലെ പോലീസ് വേഷം കണ്ട് ഇഷ്ടമായവര്‍ താന്‍ ശരിക്കും പോലീസ് ആണോ എന്ന് ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…