എല്ലാ കാര്യങ്ങളും മമ്മൂക്ക നോക്കിക്കൊള്ളുമെന്നാണ് അമ്മ പറഞ്ഞത്, പത്മരാജ്

Follow Us :

ഒന്നുകൊണ്ടും പേടിക്കേണ്ട , നീ പോകുന്നത് മമ്മൂക്കയുടെ സെറ്റിലേക്കാണെന്നും , എല്ലാം മമ്മൂക്ക നോക്കിക്കോളുമെന്ന ‘അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് രതീഷിന്റെ മകൻ പദ്മരാജ് പറയുന്നത്. മമ്മൂട്ടിയെപ്പറ്റി പ്റമരാജ് പറയുന്ന ഈ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . തന്റെ ആദ്യ സിനിമയായ ഫയര്മാനായിൽ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെപ്പറ്റി പറയുകയാണ് പദ്മരാജ് . രതീഷിന്റെ മക്കളിൽ രണ്ടുപേർ സിനിമയിൽ സജീവമാണ്. മകൾ പാർവതി വിവാ​ഹിതയാകുന്നത് വരെ സിനിമയിൽ അഭിനയിച്ചിരുന്നു. കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. മകൻ പദ്മരാജ് ഇപ്പോഴും സിനിമയിൽ സജീവമാണ്. കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന പദ്മരാജിന്റെ ഏറ്റവും പുതിയ സിനിമ ടി എസ സുരേഷ്ബാബു സംവിധാനം ചെയ്ത ഡിഎൻഎയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സിനിമ ജീവിതത്തെ കുറിച്ച് പദ്മരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഡിഎൻഎ സിനിമയിൽ ഡി.വൈ.എസ്.പിയുടെ വേഷമാണ് ചെയ്യുന്നത്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന ചിത്രത്തിലാണ് ആദ്യം പദ്മരാജ് അഭിനയിച്ചത്. പിന്നീട് ദീപു കരുണാകരന്റെ തന്നെ കരിങ്കുന്നം സിക്‌സസിലും വേഷമിട്ടു. ഫയര്‍മാനില്‍ അഭിനയിക്കാന്‍ സെറ്റിലേക്ക് പോകുമ്പോള്‍ അമ്മ, സുരേഷ് ഗോപി അങ്കിള്‍, സുരേഷ് കുമാര്‍ അങ്കിള്‍ എന്നിവരോടാണ് അനുഗ്രഹം തേടിയത്. നീ ഒന്നുകൊണ്ടും പേടിക്കേണ്ട മമ്മൂക്കയുടെ സെറ്റിലേക്കാണ് നീ പോകുന്നത്. ഇക്ക എല്ലാം നോക്കിക്കോളും എന്നാണ് അമ്മ പറഞ്ഞത്. അമ്മ പറഞ്ഞതുപോലതന്നെ മമ്മൂക്ക എന്നെ അതുപോലെ നോക്കിഎന്നും സിനിമയില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത് എന്നും പദ്മരാജ് വ്യക്തമാക്കുന്നു. ഇപ്പോഴും അത് തുടര്‍ന്നുവരുന്നുണ്ട്. സുരേഷ് ഗോപി എംപിയായപ്പോള്‍ മെസേജ് അയച്ചിരുന്നുവെന്നും ആ സമയത്ത് നാട്ടിലുണ്ടായിരുന്നില്ല എന്നും സുരേഷ് ഗോപിയെ താൻ നേരിട്ട് വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തിരുന്നില്ല. എല്ലാം സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക വഴിയോ മകൻ ഗോകുല്‍ വഴിയോവാണ് ചെയ്യാറുള്ളത്. കാരണം സുരേഷ് ഗോപി അത്രയും തിരക്കുള്ളയാളാണെന്നാണ് പദ്മരാജ് വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ പറഞ്ഞത്. അതേസമയം മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടന്‍ രതീഷ് ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

1977ല്‍ പുറത്തിറങ്ങിയ വേഴാമ്പല്‍ എന്ന സിനിമയിലൂടെയാണ് രതീഷ് അഭിനയ രംഗത്തേക്ക് വരുന്നത്. ഉള്‍ക്കടല്‍ എന്ന കെ.ജി ജോര്‍ജിന്റെ സിനിമയിലൂടെയാണ് നടന്‍ എന്ന രീതിയില്‍ രതീഷ് ശ്രദ്ധ നേടുന്നത്. 1981ലെ തുഷാരം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായി മാറുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് ജയന് ശേഷം രതീഷ് എന്ന് പ്രേക്ഷകര്‍ പറയാന്‍ ആരംഭിച്ചത്. 1990ലാണ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ നിന്ന് വില്ലന്‍ റോളുകളിലേക്ക് രതീഷ് സജീവമാവുന്നത്. വില്ലന്‍ നായകനാകുന്നതാണ് സിനിമയില്‍ സാധാരണ പതിവെങ്കില്‍ രതീഷ് നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷത്തിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. അവിടെയും രതീഷ് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുക തന്നെ ചെയ്തു. മലയാളം, തമിഴ് എന്നീ ഭാഷകളിലായി 158 സിനിമകളിലാണ് രതീഷ് അഭിനയിച്ചത്. അയ്യര്‍ ദി ​ഗ്രേറ്റ്, ചക്കിക്കൊത്ത ചങ്കരന്‍, ബ്ലാക്ക് മെയ്ല്‍, റിവെഞ്ച്, എന്റെ ശബ്ദം എന്നീ സിനിമകള്‍ രതീഷ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. 2001ല്‍ സീരിയലുകളിലും രതീഷ് അഭിനയിച്ചിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ കമ്പത്ത് നടത്തിയ കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് രതീഷ് കുപ്പുകുത്തിയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായെങ്കിലും ജീവിതം പിടിച്ചുനിര്‍ത്താമെന്ന് കരുതിയ താരത്തെ വിധി മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.48-ാം വയസിലാണ് രതീഷ് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചത്.