സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയുമാണ് ഞങ്ങളുടെ അച്ഛനമ്മമാരിപ്പോള്‍, പദ്മരാജ് രതീഷ്

Follow Us :

മക്കള്‍ക്ക് മാതാപിതാക്കളുടെ മുഖസാദൃശ്യം സാധാരണമാണ്. ചിലരൊക്കെ അച്ഛന്റെയോ അമ്മയുടെയോ അച്ചട്ടായി തന്നെ വരാറുണ്ട്. അങ്ങനെ മലയാള സിനിമയില്‍ ശ്രദ്ധേയരായ യുവതാരങ്ങളാണ് പദ്മരാജും പാര്‍വതിയും. അച്ഛന്‍ രതീഷിന്റെ വെള്ളാരം കണ്ണുകളും അച്ഛന്റെ അതേ മുഖസാദൃശ്യവുമാണ് പദ്മരാജിനുള്ളത്. പാര്‍വതിയുടെയും വെള്ളാരം കണ്ണുകള്‍ ശ്രദ്ധേയമാണ്.

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ചുള്ള പദ്മരാജിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് പദ്മരാജ്.സുരേഷ് ഗോപി അങ്കിള്‍ അര്‍ഹിച്ച വിജയം നേടി. കഴിഞ്ഞ പ്രാവശ്യം തന്നെ അദ്ദേഹം വിജയിക്കേണ്ടതായിരുന്നു. കുറച്ചു വൈകിപ്പോയി, നല്ല കാര്യങ്ങള്‍ എപ്പോഴും താമസിച്ചേ വരൂ എന്നും താരം പറയുന്നു.

മാത്രമല്ല, ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഇത്രയും നിഷ്‌കളങ്കനും ആത്മാര്‍ഥതയുള്ളതുമായ ആളെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല. തൃശൂരിലെ ജനങ്ങള്‍ ഏറ്റവും നല്ല കാര്യമാണ് ഇപ്പോള്‍ ചെയ്തത്, ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം നൂറുശതമാനം നടപ്പാക്കിയിരിക്കുമെന്നും പദ്മരാജ് പറയുന്നു.

അച്ഛന്‍ പോയതിന് ശേഷം ഞങ്ങളുടെ കുടുംബത്തിന് താങ്ങയത് സുരേഷ് ഗോപി അങ്കിളിന്റെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും കുടുംബമാണ്. സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയും മക്കളും ഞങ്ങള്‍ക്ക് കുടുംബം പോലയാണ്. സഹോദരങ്ങളെപ്പോലെയാണ് അങ്കിളിന്റെ മക്കളും. ഇപ്പോഴും അച്ഛനോടുള്ള ബന്ധം അവരൊക്കെ അതുപോലത്തന്നെ നിലനിര്‍ത്തുന്നുണ്ട്.

അമ്മയ്ക്കും സുരേഷ് ഗോപി അങ്കിള്‍ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പമായിരുന്നു. ഞങ്ങള്‍ക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഞങ്ങളുടെ അച്ഛനമ്മമാരിപ്പോള്‍, ഗോഡ് ഫാദേഴ്‌സാണെന്നും പദ്മരാജ് പറഞ്ഞു.