കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തും. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗുരു സോമസുന്ദരം, മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. വി. സി. പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്ത്തിയാണ്.
ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്, ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് വിതരണം.
സിനിമയുടെ കഥ ദയാല്‍ പത്മനാഭന്റേതാണ്. എഡിറ്റര്‍ റിയാസ് ബദറും കലാസംവിധാനം ജോസഫ് നെല്ലിക്കലുമാണ്. മേക്കപ്പ് ചെയ്യുന്നത് ജയന്. കൊളിന്‍സാണ് ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സുരേഷ് മിത്രകരിയും ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണനുമാണ്. കോസ്റ്റ്യൂം വിഭാഗം ഐഷ സഫീര്‍ സേട്ടാണ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴിയും. ശബരിയാണ് പി.ആര്.ഒ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…