തലസ്ഥാന നഗരിയില്‍ സിനിമയുടെ മഹോത്സവം തകര്‍ക്കുകയാണ്. വേദിയില്‍ പാട്ടുമേളം തീര്‍ക്കുകയാണ് സോള്‍ ഓഫ് ഫോക്സ് സംഗീത ബാന്‍ഡും. അവിടെയും ‘പാലാ പള്ളി തിരുപ്പള്ളി’ സൂപ്പര്‍ഹിറ്റ് ഗാനം വേദിയില്‍ ഓളമായി പടര്‍ന്നു. താളം മുറിയാതെ പാലാ പള്ളി ആവേശത്തില്‍ പാടി സോള്‍ ഓഫ് ഫോക്സ് പ്രേക്ഷകരെയൊന്നാകെ കയ്യിലെടുത്തു.
തത്സമയം കേട്ടപ്പോള്‍ പ്രേക്ഷകരില്‍ ആവേശം ഇരട്ടിയായി. പ്രേക്ഷകരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഉണ്ടായിരുന്നു. പാട്ടിന്റെ ആവേശത്തിനൊപ്പം തരൂരും ചുവടുവച്ചു.
ബാന്‍ഡിന്റെ പ്രകടനം അതിഗംഭീരമാണെന്നും കണ്ടപ്പോള്‍ അതിശയം തോന്നി, അങ്ങനെയാണ് ചുവടുവച്ചതെന്നും തരൂര്‍ പ്രതികരിച്ചു. വേദിയിലെത്തി സോള്‍ ഓഫ് ഫോക്സിനെ പ്രശംസിച്ച ശേഷമാണ് തരൂര്‍ മടങ്ങിയത്.
പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന പാട്ടിലൂടെയാണ് സോള്‍ ഓഫ് ഫോക്സ് സംഘം ജനശ്രദ്ധ നേടിയത്. സോള്‍ ഓഫ് ഫോക്സിന്റെ ഗാനം കേട്ട് ഇഷ്ടപ്പെട്ടാണ് സംഗീത സംവിധായകന് ജേക്സ് ബിജോയ് ‘കടുവ’യില്‍ ഉപയോഗിച്ചത്.
സോള്‍ ഓഫ് ഫോക്സ് ബാന്‍ഡ് സംഘത്തില്‍ അതുല്‍ നറുകര, ശ്രീഹരി തറയില്‍, പ്രജിന് തിരുവാലി, സുഭാഷ്, അഭിനവ്, നിലീഷ്, ജിസിന്, ബിനൂപ്, സഞ്ജയ്, ഷിജിന്, കാര്‍ത്തിക, നീരജ് എന്നിവരടങ്ങുന്ന 15 പേരാണുള്ളത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…