ഒരു ബി​ഗ് ബോസ് സീസൺ കഴിഞ്ഞതിന്റെ പുകിലേ..! വിജയിച്ചത് ‘കോമണ‍‍ർ’, പിന്നാലെ കലാപം; ബസുകൾ തകർത്തു

ബിഗ് ബോസ് തെലുങ്ക് സീസൺ ഏഴ് അവസാനിച്ചതോടെ സ്റ്റുഡിയോയ്ക്ക് മുന്നിൽ നാടകീയ രം​ഗങ്ങൾ. സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് ആണ് ഷോയിൽ വിജയിയായത്. അമർദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാൽ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനൽ ഷൂട്ട് ചെയ്ത അന്നപൂർണ്ണ സ്റ്റുഡിയോയ്ക്ക് മുന്നിലാണ് പ്രശ്നങ്ങളുണ്ടായത്. വിജയി ആരെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പല്ലവി പ്രശാന്തിൻറെയും അമർദീപിൻറെയും ആരാധകർ കൂട്ടമായി എത്തിയിരുന്നു.

ടൈറ്റിൽ പ്രഖ്യാപനത്തിന് ശേഷം ഈ ആൾക്കൂട്ടത്തിനിടയിൽ തന്നെ സംഘർഷമുണ്ടാവുകയായിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയ മത്സരാർഥികളുടെ ആരാധകർക്കിടയിലുണ്ടായ പോര് കലാപമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആറ് ട്രാൻസ്‍പോർട്ട് ബസുകളും റണ്ണർ അപ്പ് അമർദീപ്, മത്സരാർഥികളായ അശ്വനി, ഗീതു എന്നിവരുടെ കാറുകളും തകർക്കപ്പെട്ടുവെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല്ലവി പ്രശാന്തിനും ആരാധകർക്കുമെതിരെ പൊലീസ് സ്വമേധയാ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ കാറുകൾ തകർക്കപ്പെട്ടതിനെതിരെ അശ്വനി, ഗീതു എന്നിവർ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

തങ്ങൾക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി എക്സ് അക്കൗണ്ടിലൂടെ ബിഗ്ബോസ് നിർമ്മാതാക്കളെയും അവതാരകൻ നാഗാർജ്ജുനയെയും ടാഗ് ചെയ്ത് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഡി പോസ്റ്റ് ഇട്ടിട്ടുണ്ട്. താരാരാധനയുടെ പേരിൽ നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ സമൂഹത്തിന് നല്ലതല്ല. ആളുകൾ സുരക്ഷിതമായി യാത്ര ചെയ്യുന്ന ആർടിസി ബസുകൾ ആക്രമിക്കുന്നത് സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്. ടിഎസ്ആർടിസി മാനേജ്മെന്റ് ഇത്തരം സംഭവങ്ങൾ കർശന നടപടി എടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഐപിസി സെക്ഷൻ 147, 148, 290, 353, 427, 149 എന്നിവ പ്രകാരമാണ് പല്ലവി പ്രശാന്തിനും ആരാധകർക്കും എതിരെ തെലങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

1 hour ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

19 hours ago