സര്‍ട്ടിഫിക്കറ്റ് കിട്ടി..! ധൈര്യമായി പോന്നോളൂ..! ‘പാല്‍തു ജാന്‍വര്‍’ എത്തുന്നു!

വീണ്ടും പുതിയൊരു കഥാപാത്രമായി തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടന്‍ ബേസില്‍ ജോസഫ്. ‘പാല്‍തു ജാന്‍വര്‍’ ആണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സിനിമയുടെ പേരും പോസ്റ്ററും എല്ലാം ഇതിനോടകം തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

വിവരം ബേസില്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആരാധകരെ അറിയിച്ചത്. സര്‍ട്ടിഫിക്കറ്റ് കിട്ടി.. ഓണാവധിക്ക് ധൈര്യമായി പോന്നോളൂ.. കുടുംബത്തോടൊപ്പം എന്നാണ് വിവരം പങ്കുവെച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ തീയേറ്ററുകളില്‍ ഈ ഓണാവധി പാല്‍തു ജാന്‍വറിനൊപ്പം! എന്നാണ് ബേസില്‍ സെന്‍സറിംഗ് കഴിഞ്ഞ വിവരം പങ്കുവെച്ച് കുറിച്ചത്. സെപ്റ്റംബര്‍ 2നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

നവാഗതനായ സംഗീത് പി രാജന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍.. തുടങ്ങിയ നീണ്ട താരനിരയുള്ള സിനിമയില്‍ പശുവും പ്രധാന കഥാപാത്രമായി എത്തുന്നു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago