ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ ടീസർ പുറത്തുവിട്ടു. ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ടീസർ തയാറാക്കിയിരിക്കുന്നത്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, , ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…