വരന്മാർ കോറോണയിൽ കുടുങ്ങിപ്പോയി !! നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റി വെച്ചു

നന്നാട്ടുകാവ് വഴയ്ക്കാട് ‘പഞ്ചരത്ന’ ത്തിലെ ഒരുമിച്ചു പിറന്ന പഞ്ചരത്നങ്ങളില്‍ നാലു സഹോദരിമാരുടെ വിവാഹം നീട്ടിവച്ചു. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്‍മാര്‍ക്ക് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണിത്.  നാളെ ഗുരുവായൂര്‍ അമ്ബല നടയില്‍ 10.30 നാണ് താലികെട്ട് നിശ്ചയിച്ചിരുന്നത്.1995 വൃശ്ചിക മാസത്തിലെ (നവംബര്‍ 18) ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാര്‍ -രമാദേവി ദമ്ബതികളുടെ മക്കളായി ഒരേ പ്രസവത്തില്‍ , പിന്നീട് പ​ഞ്ചരത്നങ്ങള്‍ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം.

മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാര്‍ ഫാഷന്‍ ഡിസൈനറായ ഉത്രയെയും, കുവൈത്തില്‍ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ഉത്തരയെയും, മസ്കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.

മെയ് മൂന്നിന് ലോക് ഡൗണ്‍ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌് ജൂലൈയില്‍ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരന്‍മാരുടെ രക്ഷിതാക്കളും.

Krithika Kannan