Film News

ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ‌ അടക്കം പ്രചരിപ്പിച്ചു; നടനെതിരെ പരാതി

ധ്യാൻ ശ്രീനിവാസൻ നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികൾ’ എന്ന ചിത്രത്തിൻറെ വ്യാജ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരെ പരാതി.
ജിദ്ദയിൽ ചിത്രത്തിന്റെ പ്രമോഷൻ സംഘടിപ്പിച്ചതിനെതിരേ ചിത്രത്തിൻറെ നിർമാതാവും സംവിധായകനുമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ചിത്രത്തിൻറെ പ്രമോഷൻ സംഘടിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് നിർമാതാവ് ശ്രീജിത്ത് വർമ, സംവിധായകൻ മുനാസ് മൊയ്തീൻ എന്നിവർ പറയുന്നു.

ചിത്രത്തിൽ അഭിനയിക്കുന്ന ഫഹദ് മൈമൂണിനെതിരെയാണ് ഇവർ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ചിത്രം ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോം വഴി അടുത്ത മാസം റിലീസിനൊരുങ്ങുകയാണെന്നും ചിത്രത്തിലെ ഇന്നസെൻറ് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാള സിനിമയിലെ പ്രമുഖ നടനാണ് ഡബ് ചെയ്തിരിക്കുന്നത് എന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. ഫഹദും സംവിധായകനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയിട്ടുള്ളത്.

Ajay Soni