ധ്യാൻ ശ്രീനിവാസൻ നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികൾ’ എന്ന ചിത്രത്തിൻറെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരെ പരാതി.
ജിദ്ദയിൽ ചിത്രത്തിന്റെ പ്രമോഷൻ സംഘടിപ്പിച്ചതിനെതിരേ ചിത്രത്തിൻറെ നിർമാതാവും സംവിധായകനുമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ചിത്രത്തിൻറെ പ്രമോഷൻ സംഘടിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് നിർമാതാവ് ശ്രീജിത്ത് വർമ, സംവിധായകൻ മുനാസ് മൊയ്തീൻ എന്നിവർ പറയുന്നു.
ചിത്രത്തിൽ അഭിനയിക്കുന്ന ഫഹദ് മൈമൂണിനെതിരെയാണ് ഇവർ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ചിത്രം ജിയോയുടെ ഒടിടി പ്ലാറ്റ്ഫോം വഴി അടുത്ത മാസം റിലീസിനൊരുങ്ങുകയാണെന്നും ചിത്രത്തിലെ ഇന്നസെൻറ് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാള സിനിമയിലെ പ്രമുഖ നടനാണ് ഡബ് ചെയ്തിരിക്കുന്നത് എന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. ഫഹദും സംവിധായകനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിട്ടുള്ളത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…