Bigg boss

പിരിയേണ്ടി വന്നല്ലോ എന്നോര്‍ത്ത് മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നു, ജിന്റോയുടെ മാതാപിതാക്കൾ

ശക്തമായ ജനപിന്തുണയാണ് ജിന്റോയെ നാളിതുവരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് താരത്തിന്റെ അച്ഛനും അമ്മയും സംസാരിക്കുകയാണ്. നേരത്തെ ഇരുവരും ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ പിറന്നത് രസകരമായ നിമിഷങ്ങളായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. വളര്‍ന്നു വരാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നും കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ജിന്റോയുടെ മാതാപിതാക്കൾ പറയുന്നു. മാത്രമല്ല ജിമ്മിടുന്നതിന് മുമ്പും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അധ്വാനത്തിലൂടെ മാത്രമാണ് അവന്‍ രക്ഷപ്പെട്ട് പോന്നത്. ഓരോ സമയത്തും ജിന്റോയുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട് എന്നും രാപകല്‍ കഷ്ടപ്പാടായിരുന്നുവെന്നാണ് ജിന്റോയെക്കുറിച്ച് അമ്മ പറയുന്നത്. ജിന്റോയുടെ വിവാഹ മോചനത്തെക്കുറിച്ചും അച്ഛനും അമ്മയും സംസാരിക്കുന്നുണ്ട്. അവരുടേത് പ്രണയ വിവാഹമായിരുന്നുവെന്നും അവന്‍ ഒരുപാട് വിഷമിച്ചു. പിരിയേണ്ടി വന്നല്ലോ എന്നോര്‍ത്ത് മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നുവെന്നും അവര്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളൊക്കെ തന്നെയായിരുന്നുവെന്നും പറയുന്നുണ്ട്. ജിന്റോയുടെ ആദ്യ ഭാര്യയ്ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടില്‍ വരാന്‍ സാധിക്കില്ലായിരുന്നു. അതോടെ പയ്യെ പയ്യെ അകന്നു എന്നാണ് അമ്മ പറയുന്നത്. അവർ തല്ലിപ്പിരിഞ്ഞതല്ല. രണ്ടു പേരും പൂര്‍ണ്ണ സമ്മതത്തോടെ പിരിഞ്ഞതാണെന്നാണ് ജിന്റോയുടെ അച്ഛന്‍ പറയുന്നത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും പ്രതികരിക്കേണ്ട സമയമല്ലെന്ന് തോന്നുന്നിടത്തു നിന്നും അവൻ പിന്മാറുകയും ചെയ്യുമെന്നും ജീവിതത്തിലും അങ്ങനെ തന്നെയാണെന്നും അമ്മയും അച്ഛനും പറയുന്നുണ്ട്. ബിഗ് ബോസില്‍ വച്ച് ജിന്റോ അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചത് കണ്ടപ്പോള്‍ സങ്കടം വന്നു താന്‍ കരഞ്ഞുവെന്നും തനിക്ക് സുഖമില്ലാത്തതിനെക്കുറിച്ച് പറഞ്ഞതും രണ്ടു പേരും വിഷമിക്കാതിരിക്കണം എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്നും അമ്മ പറയുന്നു. കൂടാതെ ജിന്റോയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കുന്നുണ്ട്. അവന്‍ അമിതമായി ആരോടും ഇഷ്ടക്കുറവായി സംസാരിച്ചിട്ടില്ല. കുറേയൊക്കെ അവര്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. ഗബ്രിയുമായി വഴക്കുണ്ടായപ്പോള്‍ ഒരു വാക്ക് പറഞ്ഞു. അത് അവനെ ഒരുപാട് ദ്രോഹിച്ചതു കൊണ്ടാണ്.

ഷമ കെട്ടാല്‍ ആരായാലും പറഞ്ഞു പോകും. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു. ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അടുത്ത് വന്നിരുന്ന് കണ്ടമാനം ചീത്ത പറഞ്ഞാല്‍ ആരായാലും ദേഷ്യപ്പെട്ടു പോകും എന്നാണ് അമ്മ പറയുന്നത്. ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജിന്റോയുടെ കാമുകിയെക്കുറിച്ചും അമ്മയും അച്ഛനും സംസാരിക്കുന്നുണ്ട്. ഫോണിലൂടെ ബന്ധപ്പെട്ടതാണ്. വന്നാല്‍ കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ വന്നിട്ടില്ല. അമേരിക്കയിലാണെന്നും മാട്രിമോണിയലിലൂടെയാണ് അവര്‍ പരിചയപ്പെട്ടതെന്നും അമ്മ പറയുന്നു. തങ്ങളുമായി ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും സെപ്തംബറില്‍ വരുമെന്നാണ് പറയുന്നതെന്നും വന്നാല്‍ കല്യാണം നടത്തി കൊടുക്കുമെന്നും അച്ഛനും അമ്മയും വ്യക്തമാക്കി. അതേസമയമ് തുടക്കത്തിൽ പലരും മണ്ടനെന്ന് വിളിച്ച് കളിയാക്കിയെങ്കിലും ഷോയുടെ പകുതി ആയപ്പോഴേക്കും ജിന്റോ വലിയൊരു ആരാധകരെ സ്വന്തമാക്കുന്നതാണ് കണ്ടത്. അകത്തും പുറത്തും വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ ജിന്റോ വലിയ കുതിപ്പാണുണ്ടാക്കിയത്. ഇന്ന് ബിഗ് ബോസിന്റെ ഫൈനല്‍ വീക്കിലെത്തി നില്‍ക്കുകയാണ് ജിന്റോ. ഈ സീസണിലെ വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. ജിന്റോ ഒന്നാം സ്ഥാനത്തും ജാസ്മിൻ രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസിൽ ജിന്റോ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിട്ടുള്ളത് ജാസ്മിനുമായിട്ടായിരുന്നു. അകത്ത് നടക്കാറുള്ളത് പോലെ തന്നെ പുറത്ത് ജിന്റോ ജാസ്മിൻ ഫാൻസ്‌ തമ്മിൽ ഫാൻ ഫൈറ്റുകളും പതിവായിരുന്നു.

Devika Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

46 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago