പ്രേക്ഷർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്.
എന്നാൽ ഇപ്പോൾ പാർവതിയുടെ സഹോദരി ദീപ്തിയുടെ അകാല വിയോഗത്തെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ തനിക്ക് ഏറെ വേദനയുണ്ടാക്കിയ കാര്യമാണ് തന്റെ അനുജത്തിയുടെ അകാല വിയോഗം. എല്ലാ കാര്യത്തിലും തനിക്ക് ഒപ്പം ഉണ്ടായിരുന്നവൾ ഈ ഭൂമിയിൽ ഇന്ന് ഇല്ല എന്ന് എനിക്ക് ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പാർവതി പറഞ്ഞത്. അമൃതം ഗമയ എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് വന്നതാണ് അവൾ. അതിനു ശേഷം വേറെയും ചിത്രങ്ങളിൽ അവൾ അഭിനയിച്ചിരുന്നു. എനിക്ക് ഒപ്പവും അവൾ സിനിമ ചെയ്തിരുന്നു. എന്നാൽ അവളെ അധിക നാൾ സിനിമയിൽ അഭിനയിപ്പിക്കാൻ വീട്ടുകാർ തയാറായില്ല.
എന്റേത് സിനിമയിൽ നിന്നുള്ള പ്രണയ വിവാഹം ആയിരുന്നത് കൊണ്ട് തന്നെ അവളും സിനിമയിൽ അഭിനയിച്ചാൽ ആരെങ്കിലുമായി പ്രണയത്തിൽ ആയാലോ എന്ന് അവർ ഭയന്ന്. അങ്ങനെ അവളുടെ സിനിമ മോഹം അവസാനിക്കുക യായിരുന്നു. ശരീര സൗന്ദര്യത്തിൽ ഒരുപാട് ശ്രദ്ധിച്ചിരുന്ന ആൾ ആണ് ദീപ്തി. അവളുടെ മുഖത്ത് ഒരുപാട് കുരുക്കൾ ഉണ്ടായിരുന്നു. അത് മാറ്റാൻ വേണ്ടി അവൾ ഉപയോഗിച്ചിരുന്ന മരുന്നിൽ നിന്ന് ഇൻഫെക്ഷൻ ആകുകയും അത് പിന്നീട് ശരീരത്തിൽ മുഴുവൻ ബാധിക്കുകയും ചെയ്തു. അങ്ങനെ മരുന്ന് കൊണ്ട് ഭേദമാക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ന്യുമോണിയയായി മാറുകയും ചെയ്തു. അങ്ങനെയാണ് അവൾ പോകുന്നത് എന്നുമാണ് പാർവതി പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…