മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ് ഉണ്ട്..! അയാളുടെ പേര് തുറന്ന് പറയാത്തത് ജീവഭയം കാരണം..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വ്വതി

മലയാള സിനിമയിലെ ഉറച്ച സ്ത്രീശബ്ദമാണ് പാര്‍വ്വതി തിരുവോത്ത്. ഇപ്പോഴിതാ താരം നടത്തിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ് ഉണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് പാര്‍വ്വതി. ജീവനില്‍ പേടിയുള്ളത് കൊണ്ടാണ് ഒന്നും ആരും തുറന്ന് പറയാത്തത് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വ്വതി ഇതെല്ലാം തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്….അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല.

സെക്സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. താനടക്കം പലരും മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടാണ്. വീടിന്റെ വഴി ചോദിച്ച് വിളിക്കുക, അല്ലെങ്കില്‍ ഇതൊന്നും നല്ലതിനല്ല എന്ന ഭീഷണി കോളുകളും കാര്യങ്ങളും തങ്ങള്‍ക്കും കിട്ടുന്നുണ്ട്. ഇങ്ങനെ പറഞ്ഞുള്ള ഫോണ്‍ കോളുകളും കാര്യങ്ങളും തന്റെ നിരവധി സുഹൃത്തുക്കള്‍ക്ക്, നടിമാര് മാത്രമല്ല, ഇന്‍ഡസ്ട്രിയില്‍ ഏത് ഡിപ്പാര്‍ട്മെന്റിലെ സ്ത്രീ ആയാലും അവര്‍ക്ക് അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് അടക്കം. ഇതിന്റെ എല്ലാ ഡീറ്റെയ്ല്‍സും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും, സംവിധായകന്‍ ആണെങ്കിലും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെങ്കിലും, എക്സിക്യൂട്ടേര്‍സ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താല്‍ മതി കൂടെയാരും വേണ്ട എന്നു പറയും.

ഇന്‍ഡസ്ട്രിയില്‍ ഒരു വ്യക്തിയും, നമ്മള്‍ സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന താരങ്ങള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതിന് പിന്നില്‍ എന്തായിരിക്കും കാരണം? 17 വയസുള്ളപ്പോളാണ് താന്‍ സിനിമയിലേക്ക് വരുന്നത്. പക്ഷെ തനിക്കൊരു പേര് പുറത്തെടുത്ത് പറയാന്‍ പറ്റാത്തതാണ്. സിനിമയില്‍ ഇല്ലാത്തവരോടും ഉള്ളവരോടും താന്‍ സംസാരിച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ച് നിന്നാല്‍ പേര് പറയാമെന്ന്. തനിക്ക് ജീവഭയം ഉള്ളതു കൊണ്ടാണ് പറയാത്തത് എന്നാണ് പാര്‍വതി തുറന്നു പറയുന്നത്. കലയോടുള്ള സ്നേഹവും തനിക്ക് അതിനുള്ള ടാലന്റ് ഉള്ളതു കൊണ്ട് തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. അതുകൊണ്ട് വേറെ ആരുടെയും സഹായമോ ഔദാര്യമോ ഒന്നിന്റെയും ആവശ്യമോ വന്നിട്ടില്ല എന്നും താരം പറയുന്നു.

 

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

8 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

10 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago