കുട്ടിയുടെ അച്ഛനല്ല ‘ഓണര്‍’ ആരായിരുന്നു എന്നായിരുന്നു ചോദ്യം! നേരിട്ട കമന്റുകളെ കുറിച്ച് പാര്‍വ്വതി തിരുവോത്ത്

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വണ്ടര്‍ വുമണ്‍ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി വേറിട്ട പ്രമോഷന്‍ രീതികളും ടീം സ്വീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഒരു പ്രഗ്‌നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്റെ ചിത്രമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പാര്‍വ്വതി, നിത്യ മോനോന്‍,സയനോര തുടങ്ങിയവര്‍ ഈ ഫോട്ടോ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അന്ന് ആ പോസ്റ്റിട്ടപ്പോള്‍ തനിക്ക് വന്ന കമന്റുകളെ കുറിച്ചാണ് പാര്‍വ്വതി തിരുവോത്ത് ഇപ്പോള്‍ മനസ്സ് തുറന്നത്.. കുട്ടിയുടെ അച്ഛനല്ല.. ഇതിന്റെ ഓണര്‍ ആരാണ് എന്നാണ് എനിക്ക് വന്ന ചോദ്യങ്ങള്‍ എന്നാണ് പാര്‍വ്വതി മാതൃഭൂമിക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. തമാശ രീതിയില്‍ ഉള്ള കമന്റുകള്‍ ആയിരുന്നു വന്നത് എന്നാണ് പാര്‍വ്വതി പറയുന്നത്… ഭാഗ്യത്തിന് അമ്മയോട് എല്ലാം നേരത്തെ ഇതേ കുറിച്ച് പറഞ്ഞത് കൊണ്ട് അവര്‍ക്ക് അറ്റാക്ക് വന്നില്ല എന്നും പാര്‍വ്വതി അഭിമുഖത്തില്‍ വെച്ച് പറയുന്നു.. കാരണം അവരെയാണ് എല്ലാവരും വിളിച്ച് ചോദിക്കുക..

എന്നെ പേടി ആയതുകൊണ്ട് എന്നോട് കുടംബത്തില്‍ നിന്നാരും ഇതേ കുറിച്ച് ഒന്നും ഫോണ്‍ വിളിച്ച് ചോദിക്കില്ലെന്നും നടി പറയുന്നു. ഏറെ വ്യത്യസ്തമായി സിനിമയുടെ പ്രഖ്യാപനം നടത്താന്‍ സഹായിച്ചത് എന്റെ മാര്‍ക്കറ്റിംഗ് ടീം ആണ്.. അത് വളരെ നന്നായി തന്നെ ഹിറ്റായി എന്ന് അഞ്ജലിയും പറയുന്നു. അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വണ്ടര്‍ വുമണ്‍’. സോണി ലിവിലൂടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിം?ഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago