നീല നിലാവേ ; പാർവതിയുടെയും സാഗറിന്റെയും ഡാൻസ് വീഡിയോ

സാമൂഹിക മാധ്യമങ്ങളിലൂടെ ജനപ്രീതി നേടുന്ന കലാകാരന്മാരും കലാകാരികളും നിരവധിയാണ്. അത്തരത്തിൽ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെ പങ്കു വെയ്ക്കുന്ന വീഡിയോകളുടെ സ്വീകാര്യതയും ജനപ്രീതിയും മുൻ നിർത്തി ഉയർന്നു വന്ന സോഷ്യൽ മീഡിയ താരങ്ങളും ഏറെയാണ്. അതിനു നിരവധിപ്പേർ ഉദാഹരണങ്ങൾ ആയി നമുക്ക് മുന്നിലുണ്ട്. അത്തരത്തിൽ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെ വളർന്നു വരികയും. പിന്നീട് വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌ത നടിയാണ് പാര്‍വതി അയ്യപ്പദാസ്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഡാൻസ് വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ വിശേഷങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രേക്ഷകരും മടികാണിക്കാറില്ല. പുതിയ സന്തോഷങ്ങളും ചിത്രങ്ങളും എല്ലാം പാര്‍വതി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ടിക് ടോക്കിലൂടെ തന്റെ അഭിനയം കാഴ്ച വെച്ച് തുടങ്ങിയ പാര്‍വതി സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിൽ ഗംഭീര വേഷമാണ്  കൈ കാര്യം ചെയ്തത്. സാഗര്‍ സി എസിനൊപ്പം ചടുലമായ നൃത്ത ചുവടുകള്‍ വെക്കുകയാണ് താരം. ക്യൂട്ട്, എന്നതിനൊപ്പം തന്നെ അടിപൊളി എന്ന് പറയാവുന്ന തരത്തിലാണ് ഇരുവരുടെയും ഡാൻസ്. നീല നിലാവേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് നൃത്തം. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിപ്രായമറിയിച്ച്‌ കൊണ്ട് കമെന്റുകളുമായി മുന്നോട്ട് വരുന്നത്.

പത്തനംതിട്ടജില്ലയിലെ  കോന്നി ആണ് പാര്‍വതിയുടെ സ്വദേശം. അമ്മ ഗവണ്മെന്‍റ് ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ മകളും ആ പൊസിഷനില്‍ എത്തണം എന്നായിരുന്നു പാര്‍വതിയുടെ അമ്മയുടെ ആഗ്രഹം. തന്‍റെ നാള് തിരുവാതിര ആണെന്നും ഒരു പ്രത്യേക നക്ഷത്രം ആയതുകൊണ്ടു തന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു വീട്ടുകാര്‍ക്ക് എന്നും പാര്‍വതി അയ്യപ്പദാസ് മുൻപ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. 23 വയസ്സിനുള്ളില്‍ മകളെ സ്വന്തം കാലില്‍ നിന്ന് കാണണമെന്നും വീട്ടുകാര്‍ ആഗ്രഹിച്ചു. അത് കേട്ട് കേട്ട് വളര്‍ന്ന ഒരാള്‍ ആയതു കൊണ്ടുതന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തനിക്ക് ഇവിടെ ശരിയാകില്ല. ആര്‍ട്ട് സംബന്ധമായ കാര്യങ്ങളിലെ തനിക്ക് ആകൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഓടി വന്ന ആളാണ് പാര്‍വതി എന്നതാണ് വാസ്തവം.അഭിനയമാണ് തന്‍റെ മേഖലാ എന്ന് മനസിലാക്കിയ പാര്‍വതി അയ്യപ്പദാസ് അഭിനയ രംഗത്തേയ്ക്ക് കടന്നു വരാനായി അവസരങ്ങൾ ലഭിക്കാനും അഭിനയ രംഗത്ത് ചുവടുറപ്പിക്കാനുമായി ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുമുണ്ട്. ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ എന്റർടൈന്റ്‌മെന്റ് ചാനൽ ആയ ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ലും പ്രധാന കഥാ പത്രങ്ങളിൽ ഒന്നായ മുടിയന്‍റെ ഭാര്യ വേഷത്തില്‍ ആണ് പാര്‍വതി ഇപ്പോൾ കുടുംബ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. രണ്ടു ലക്ഷത്തി അറുപതിനായിരത്തോളം ഫോളോവെർസ് ആണ് പാർവതിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പാർവതി പങ്കു വെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ഒക്കെ വലിയ പിന്തുണയാണ് പാർവതിയുടെ ആരാധകർ നൽകാറുള്ളത്. പാർവതി പുതിയതായി പങ്കു വെച്ചിരിക്കുന്ന  ഈ ഡാൻസ് വീഡിയോയ്ക്കും ആരാധകർ വലിയ പിന്തുണയാണ് നൽകുന്നത്. നിരവധി പേർ  പാർവതിയുടെ ഈ വീഡിയോയ്ക്ക് ലൈക്കു ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ കമെന്റുകളും വീഡിയോയ്ക്ക് പലരും വീഡിയോയ്ക്ക് കീഴെ കുറിക്കുന്നുണ്ട്. ഒരുപാടുപേർ മറ്റു സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ മനോഹരമായ ഡാൻസ് വീഡിയോ പങ്കു വെയ്ക്കുന്നുമുണ്ട്.

Revathy

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago