Categories: Film News

ഞാൻ പറഞ്ഞ കഥ നടി പാർവ്വതി തിരുവോത്ത് മോഷ്ടിച്ചത്. യുവ സംവിധായകയും തിരക്കഥാകൃത്തുമായ പ്രശാന്തി പ്രസന്നൻ രംഗത്ത് !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് പാർവ്വതി തിരുവോത്ത്. ഒരു നടി എന്നതിലുപരി സാമൂഹിക പ്രശ്നങ്ങളിലും പാർവ്വതി ഇടപെടാറുണ്ട്. എന്നാൽ പാർവ്വതിക്കെതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സംവിധായകയും തിരക്കഥകൃത്തുമായ പ്രശാന്തി പ്രസന്നൻ. പാർവ്വതിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ഉയരെ തന്റെ കഥയാണെന്നും ഈ കഥ താൻ പാർവതിയോട് പല തവണയായി സംസാരിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള വാദവുമായി രംഗത്തു വന്നിരിക്കുന്നത്. 2019 ഏപ്രിൽ 26 ആണ് ഉയരെ എന്ന സിനിമ റിലീസ് ആകുന്നത്. എന്നാൽ 2019 ഏപ്രിൽ 18 നും 20 നും 23 എന്നി ദിവസങ്ങളിലായി താൻ വഞ്ചിക്ക പ്പെട്ടു എന്ന തരത്തിലുള്ള ഫേസ്ബുക് കുറിപ്പ് തന്റെ പ്രൊഫൈലിൽ കുറിച്ചിരുന്നു.

പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ : ഒരു സിനിമ പിറവിയെടുക്കും മു൯മ്പ് അതിന് പിന്നാമ്പുറത്തുള്ള കഷ്ടപ്പാടുകളും യാതനകളും നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ സിനിമ എന്ന കലയെ ഞാൻ ആദരിക്കുന്നു. മമ്മൂട്ടിയുടേം മോഹൻലാലിന്റേം സിനിമകൾ കണ്ട് വളർന്നതാണ്. അന്നുമുതൽ സിനിമ ഒരു വിസ്മയമായിരുന്നു ഇന്നും. തിരക്കഥ എന്നെ ആ സ്വപ്നത്തിലേക്ക് എത്തിച്ചു. നിറയെ എഴുതി. ആദ്യം തന്നെ മികച്ച ഒരു തിരക്കഥ സിനിമയാക്കണമെന്ന ലക്ഷ്യമാണ് കഥ പറയാൻ എന്നെ പ്രേരിപ്പിച്ചത്. സിനിമപോലെതന്നെയാണ്- തിരക്കഥാ പിറവിയും. പിറവിയെടുക്കും മുൻപ് അതിൻറെ പിന്നാമ്പുറത്തും വളരെയധികം കഷ്ടപ്പാടുകളുണ്ട്.. സാഹചര്യങ്ങളുടെ സമ്മർദ്ദവും, അതിനായി വിനിയോഗിക്കുന്ന സമയത്തിന്റെ മൂല്യവും എല്ലാം പരിഗണിക്കേണ്ട വസ്തുത തന്നെയാണ്. ലൊക്കേഷനിലിരുന്ന് തിരക്കഥയെഴുതുന്ന പ്രവണതയോട് ഞാൻ യോജിക്കുന്നില്ല. തീർച്ചയായും നല്ല തിരക്കഥകൾ അങ്ങനെയും പിറവിയെടുത്തിട്ടുണ്ട്. എന്നാൽ ഞാൻ ആ ഒരു പ്രവണതയോട് ഒത്തുപോകില്ല. ലൊക്കേഷനിലിരുന്ന് ചെറിയൊരു വെട്ട് തിരുത്തലാകാം.ഒരു സമ്പൂർണ്ണ തിരക്കഥയുടെ പിന്നിലെ അല്ലെങ്കിൽ ഒരു കഷ്ടപ്പാടിന്റെ പിന്നിലെ യാതനകൾക്ക് ബഹുമാനം കൊടുക്കുന്നവരാണെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ഇത്രയും അധപതിച്ചു പോയോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല!!.പല കഥകളും കേട്ടിട്ടുണ്ട്. കോപ്പിയടി പല തിരക്കഥയിലും നടന്നിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്.ഒരു വർഷത്തെ സ്വപ്രയത്നം കൊണ്ട് എഴുതിയെടുത്ത് ഭംഗിയാക്കിയ തിരക്കഥ 2018 ഫെബ്രുവരിയിൽ വിശ്വസിച്ച് രത്നച്ചുരുക്കം പറഞ്ഞു കേൾപ്പിച്ചു .ഡേറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു.അതിനൊപ്പം ക്യാരക്ടർ എടുത്തുകാട്ടാൻ മേക്ക് ചെയ്ത ഫോട്ടോസും കാട്ടി. ക്യാരക്ടറിനെപ്പറ്റി വാതോരാതെ പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഡേറ്റ് തന്നില്ലെങ്കിലും ഞാനവരെ കുറ്റപ്പെടുത്തുമായിരുന്നില്ല .അത്ര കഴിവുള്ള നടിയാണ് അവരുടെ കഴിവിനെ ഞാൻ ബഹുമാനിച്ചിരുന്നു. ഒരാളുടെ ഇഷ്ടമാണ് ഡേറ്റ് കൊടുക്കണോ വേണ്ടയോ എന്നുള്ളത്.അത് അവരുടെ തീരുമാനമാണ് അതിൽ കുറ്റമാരോപിക്കാൻ എനിക്കധികാരമില്ല .എന്നാൽ നടന്നത് മറ്റൊന്നാണ്.എൻറെ സ്വപ്നമാകുന്ന കഥ മറ്റ് എഴുത്തുകാർക്കവർ പറഞ്ഞുകൊടുത്തു .വളരെ മികവോടെ കുറുക്കന്റെ ബുദ്ധിയോടെ 2018 ഡിസംബറിൽ ഗുരുക്കന്മാരായ എഴുത്തുകാർക്കവരത് സമ്മാനിച്ചു. തൻറെ ഗുരുക്കന്മാർക്ക് ഇതിലും മഹത്തായ സമ്മാനം ശിഷ്യയ്ക്ക് നൽകാൻ സാധിക്കുമോ?. ഗുരുദക്ഷിണ!. അവർക്കോ തിരക്കഥ എഴുതാൻ വേണ്ടിവന്നത് അഞ്ചു മണിക്കൂർ..കഥയിൽ കുറച്ചു മാറ്റം വരുത്തി മറ്റൊരു മണ്ണിലേക്ക് അത് പിഴുതു നട്ടു .സ്ത്രീയുടെ ഗർഭപാത്രം പുരുഷനിൽ വെക്കുന്ന വളരെ ശ്രദ്ധാപൂർവ്വമുള്ള ബുദ്ധിപരമായ നീക്കം. അതിനുള്ളിൽ ജീവൻ തുടിക്കുന്ന പല കണങ്ങളുമുണ്ടെന്ന ഉത്തമബോധ്യത്തോടതു ചെയ്തു.അതിലെ കഥാപാത്രം അവരെ അത്രയധികം ആകർഷിച്ചിട്ടുണ്ടാകാം . “”മരണപ്പെട്ട ആത്മാവിനുവേണ്ടി ജീവിച്ചിരിന്ന ആത്മാവിനെ (ജീവനുള്ള എന്നെ) ചതിച്ചിട്ട് നേടിയെടുത്ത ആ സൃഷ്ടിയെ അവർ ബഹുമാന പുരസ്കരം സദസ്സിൽ വിളിച്ചുപറഞ്ഞു “” സമ൪പ്പണം “” . മരിച്ച് പോയ ആ മഹാ പ്രതിഭയുടെ ശിഷ്യനു കൊടുക്കുന്ന കൂട്ടായ സമ്മാനം. ആഘോഷവും, ആദരവും, പ്രോത്സാഹനവും കെട്ടടങ്ങിയ ശേഷം ആർപ്പുവിളിയുടെ ആരവം ശമിച്ചു തുടങ്ങുമ്പോൾ ഇടയ്ക്കൊന്നോർക്കുക ദൂരെയുള്ള അപരിചിതയായ ഒരു വ്യക്തിയുടെ സ്വപ്നമാണ് എല്ലാവരുംകൂടി പങ്കിട്ടെടുക്കുന്നതെന്ന്. “പല തകർച്ചയിലും കൂടെയുണ്ടായിരുന്ന സ്വപ്നം.ജീവിക്കാനേറെ പ്രചോദനമായ സ്വപ്നം.” പുറമേ ഏത് മസാല തേച്ചാലും,അല്പം ആസിഡ് തളിച്ച് വിരൂപമാക്കിയാലും ജീവാംശം ഇത് തന്നെ.

ഒരു കലാകാരന്റെ, കലാകാരിയുടെ സർഗാത്മകത നഷ്ടപ്പെടുത്താ൯ നിങ്ങൾക്ക് കഴിയുമോ !?.വീണ്ടും മഹത്തായ സൃഷ്ടികൾ ഉണ്ടാകും മഹാ൯മാരായ മനസ്സാക്ഷിയുള്ള കലാകാരന്മാർ ഉള്ളടത്തോളം, ഉണ്ടാകുന്നിടത്തോളം കാലം ഇങ്ങേ തലപ്പിൽ നിൽക്കുന്നവരുടെ കഥയ്ക്കും ജീവനുണ്ടാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.മന്യയായ മോഷ്ടിതാവേ! അവിടുന്നിനെനിക്കൊരുത്തമ ഗുണപാഠമാണ്. നിങ്ങൾക്കൊപ്പവും ദൈവം ഉണ്ടാകട്ടെ ദൈവവിശ്വാസമില്ലായെങ്കിൽ മനസ്സാക്ഷി ഉണ്ടാകട്ടെ. വളരെയേറെ കഷ്ടപ്പെട്ട് മുന്നേറി വന്ന പ്രതിഭയാണ് ആ മരിച്ചുപോയ ആത്മാവെങ്കിൽ ഈ ചതിയിൽ അതു പങ്കു ചേരില്ല.ഇതിൽ ഒരിക്കലും സന്തോഷിക്കില്ല അതുറപ്പ്. നിങ്ങൾ കണ്ടെത്തുന്ന സന്തോഷം വെറും താൽക്കാലികം മാത്രം കബളിപ്പിച്ച് നേടിയെടുത്തത്. “”തരംതാഴ്ന്ന പബ്ലിസിറ്റി ഞാനാഗ്രഹിക്കുന്നില്ല അങ്ങനെ ആയിരുന്നുവെങ്കിൽ ഈ സിനിമ പൂർണ്ണതയിലെത്തില്ലായിരുന്നു.”” ട്രെയിലർ കണ്ടു മനസ്സ് നിറഞ്ഞു എങ്ങനെയെന്ന് പറഞ്ഞു മനസ്സിലാക്കുന്നില്ല. നന്നായിട്ടുണ്ട്.ഞാൻ കാത്തിരിക്കുന്നു. എല്ലാവ൪ക്കും തീർത്താൽ തീരാത്ത നന്ദി എന്നാണ് പ്രശാന്തി സിനിമ റിലീസ് ആകുന്നതിന് മുൻപ് ഫേസ്ബുക്കിൽ കുറിച്ചത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago