മകളോടുള്ള സ്‌നേഹം നൃത്തത്തിലൂടെ അവതരിപ്പിച്ച് പാര്‍വതി!! നിറകണ്ണുകളോടെ ആസ്വദിച്ച് മാളവികയും ജയറാമും

Follow Us :

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സിനിമാലോകം ആഘോഷമാക്കിയ താരപുത്രി മാളവികാ ജയറാമിന്റെ വിവാഹം. ദിവസങ്ങള്‍ നീണ്ട വിവാഹ ചടങ്ങുകളെല്ലാം ശ്രദ്ധേയമായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ നിന്നുള്ള ഹൃദ്യമായ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ഏറെ നാള്‍ക്ക് ശേഷം പാര്‍വതി ജയറാമിന്റെ നൃത്തം കണ്ട് ആനന്ദാശ്രു പൊഴിയ്ക്കുകയാണ് കുടുംബവും ആരാധകരും. മാളവികയുടെ വിവാഹത്തിനോട് അനുബന്ധിച്ച് നടന്ന സംഗീത് നൈറ്റിലായിരുന്നു പാര്‍വതി നൃത്തം അതരിപ്പിച്ചത്.

പാര്‍വതിയുടെ ചുവടുകള്‍ കണ്ട് കണ്ണു നിറയുന്ന ജയറാമിന്റെയും മാളവികയുടെയും വീഡിയോ വൈറലായിരിക്കുകയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ന പൂവേ എന്ന ഗാനത്തിനാണ് പാര്‍വതി നൃത്തം ചെയ്തത്. അനായാസമായി മെയ് വഴക്കത്തോടെ ആരുടെയും ഹൃദയം കവരുകയാണ് പാര്‍വതി.

അതിഥികളുടെ കൂട്ടത്തിലിരുന്ന് ദിലീപും നൃത്തം ആസ്വദിക്കുന്നുണ്ട്. മാളവികയും ജയറാമും ഏറെ വികാരഭരിതമായിട്ടാണ് നൃത്തം ആസ്വദിച്ചത്. മാളവികയുടെ ഒപ്പം ഭര്‍ത്താവ് നവനീതുമുണ്ടായിരുന്നു. സിനിമ വിട്ട് ഏറെ നാള്‍ക്ക് ശേഷം ഗുരുവായൂരില്‍ പാര്‍വതി മോഹിനിയാട്ടം അവതരിപ്പിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.